Friday, November 16th, 2018

ലോര്‍ഡ്‌സില്‍ ഇന്ന് രണ്ടാം ടെസ്റ്റ

ആദ്യ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വന്ന പൂജാരക്ക് ഇന്ന് അവസരം നല്‍കിയേക്കും

Published On:Aug 9, 2018 | 11:40 am

ലോഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ലോര്‍ഡ്‌സില്‍ തുടക്കം. 2014 ല്‍ നടന്ന പര്യടനത്തില്‍ ലോഡ്‌സില്‍ ഇംഗ്‌ളണ്ടിനെ 95 റണ്‍സിന് തോല്‍പ്പിച്ചതിന്റെ ഓര്‍മ്മകള്‍ നല്‍കുന്ന ആത്മവിശ്വാസവുമായാണ് ഇന്ത്യ വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിലിറങ്ങുന്നത്.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വി ഇന്ത്യക്ക് മുന്നില്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പ്രധാനമായും വിരാട് കൊഹ്‌ലി ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികവ് കാട്ടാന്‍ കഴിയാതെ പോയതാണ് പ്രശ്‌നം. എഡ്ജ് ബാസ്റ്റണ്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എന്ത് മാറ്റം ബാറ്റിംഗ് ലൈനപ്പില്‍ വരുത്തിയാകും ഇറങ്ങുക എന്നാണ് അറിയേണ്ടത്. ആദ്യടെസ്റ്റില്‍ ലോകേഷ് രാഹുലിന് വേണ്ടി ഒഴിവാക്കപ്പെട്ട ചേതേശ്വര്‍ പുജാരയെ ഇന്ന് കളിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. പരിചയ സമ്പന്നനായ ഒരു ബാറ്റ്‌സ്മാന്റെ സേവനം ഇന്ത്യന്‍ ബാറ്റിംഗിനിരയ്ക്ക് ആവശ്യമാണെന്ന ചിന്താഗതിയാണ് ഇതിന്പിന്നില്‍. എന്നാല്‍ ലോകേഷിനെ ഒഴിവാക്കി പുജാരക്ക് അവസരം നല്‍കുന്നതില്‍ അര്‍ത്ഥമില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ലോകേഷിന് ഇനിയും അവസരങ്ങള്‍ നല്‍കിയാലേ മുന്നേറാനാകൂ എന്നും ഒരു മത്സരത്തിലെ തോല്‍വി ടീമിലെ സ്ഥാനം ഇല്ലാതാക്കുന്നത് നിരാശ പടര്‍ത്തുമെന്നും സെലക്ടര്‍മാരും കരുതുന്നു.
അങ്ങനെയെങ്കില്‍ ഒരു ബൗളറെ ഒഴിവാക്കിയാവും പുജാരയെ കളിപ്പിക്കുക. ആള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവും അങ്ങനെയെങ്കില്‍ പുറത്തിരിക്കേണ്ടിവരിക. ആദ്യ ടെസ്റ്റില്‍ ബാറ്റുകൊണ്ടും ബാളുകൊണ്ടും പാണ്ഡ്യക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. പേസ് ബൗളര്‍ ജസ്പ്രീത് ബുംറക്ക് ഈ മത്സരത്തിലും കളിക്കാന്‍ കഴിയാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

LIVE NEWS - ONLINE

  • 1
    11 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    12 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    13 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    16 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    18 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    19 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    20 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    20 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    20 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി