Sunday, November 18th, 2018

ഇന്ന് പരാജിതരുടെ ഫൈനല്‍

രാത്രി 7.30 നാണ് മത്സരം.

Published On:Jul 14, 2018 | 10:26 am

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പില്‍ ഒരു ടീമും കളിക്കാനിഷ്ടപ്പെടാത്ത മത്സരം ഏതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉണ്ടാവൂ, ലൂസേഴ്‌സ് ഫൈനല്‍. പേരില്‍തന്നെ പരാജിതരുടെ പോരാട്ടമെന്ന വിശേഷണമുള്ള കളിയില്‍ പന്തുതട്ടാന്‍ അവസരം ലഭിക്കരുതെന്നായിരിക്കും ഏത് ടീമിന്റെയും ആഗ്രഹം.
കലാശപ്പോരില്‍ കളിക്കാന്‍ അര്‍ഹത ലഭിക്കുന്നതില്‍ പരാജയപ്പെടുന്നവരില്‍ മുമ്പന്മാര്‍ ആര് എന്ന് നിശ്ചയിക്കാനുള്ള മത്സരംതന്നെ അപ്രസക്തമാണെന്ന അഭിപ്രായമുള്ളവരുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പോരാട്ടത്തിന് എപ്പോഴും അത്ര വീര്യം കുറവൊന്നുമുണ്ടാവാറില്ല.
അതിനാല്‍തന്നെ ഇന്ന് ബെല്‍ജിയവും ഇംഗ്ലണ്ടും ലൂസേഴ്‌സ് ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം തണുക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സുവര്‍ണ തലമുറയുടെ ചിറകിലേറി സെമിയിലെത്തിയ ബെല്‍ജിയവും യുവത്വത്തിന്റെ കരുത്തില്‍ അവസാന നാലുവരെ കുതിച്ച ഇംഗ്ലണ്ടും വിജയത്തോടെ റഷ്യ വിടാനുള്ള മോഹത്തിലാവും പന്തു തട്ടുക. രാത്രി 7.30 നാണ് മത്സരം.

 

 

LIVE NEWS - ONLINE

  • 1
    5 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    9 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    13 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    14 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    15 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    15 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി