Thursday, September 20th, 2018

മനാഫ് വധക്കേസ് ; ലുക്കൗട്ട് നോട്ടീസിറക്കാന്‍ കോടതി ഉത്തരവ്

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രതികളെ പിടികൂടാന്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനോട് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടു. ഇേതാടെ പ്രതികളുടെ അറസ്റ്റിനുള്ള വഴിതെളിയുകയാണ്. മൂന്നു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മജിസ്‌ട്രേറ്റ് റാഫേല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ്(49), മാലങ്ങാടന്‍ ഷെരീഫ്(51) എന്നിവരും എളമരം ചെറുവായൂര്‍ പയ്യനാട്ട് തൊടിക എറക്കോടന്‍ കബീര്‍(45)നിലമ്ബൂര്‍ ജനതപ്പടിയിലെ … Continue reading "മനാഫ് വധക്കേസ് ; ലുക്കൗട്ട് നോട്ടീസിറക്കാന്‍ കോടതി ഉത്തരവ്"

Published On:Jul 26, 2018 | 8:06 am

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രതികളെ പിടികൂടാന്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനോട് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടു. ഇേതാടെ പ്രതികളുടെ അറസ്റ്റിനുള്ള വഴിതെളിയുകയാണ്. മൂന്നു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മജിസ്‌ട്രേറ്റ് റാഫേല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ്(49), മാലങ്ങാടന്‍ ഷെരീഫ്(51) എന്നിവരും എളമരം ചെറുവായൂര്‍ പയ്യനാട്ട് തൊടിക എറക്കോടന്‍ കബീര്‍(45)നിലമ്ബൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ്(45) എന്നിവരാണ് ഒളിവില്‍ പോയത്. ഇവരില്‍ മുനീബ് നിലമ്പൂരിലുണ്ടെന്ന് എസ്പി കോടതിയെ അറിയിച്ചിരുന്നു. വിദേശത്തുള്ള ഷഫീഖ്, ഷെരീഫ്, കബീര്‍ എന്നിവരെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റു ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടത് ഇനി ജില്ലാ പോലീസ് സൂപ്രണ്ടാണ്.

 

 

LIVE NEWS - ONLINE

  • 1
    15 mins ago

    മൂര്‍ത്തികള്‍ക്കായി കൊട്ടിപ്പാടിയ കോലധാരിക്ക് ഇപ്പോള്‍ കൂട്ട് കണ്ണീരും ദുസ്വപ്‌നങ്ങളും

  • 2
    18 mins ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 3
    23 mins ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 4
    33 mins ago

    കണ്ണൂരുകാരുടെ ‘പുയ്യാപ്ല’ വിൡയില്‍ അന്ധംവിട്ട് പാക് താരം

  • 5
    2 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    3 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    3 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    3 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    3 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു