Monday, August 26th, 2019

ലോക്‌സഭ തെരഞ്ഞെടുപ്പ്; വടകരയിലും കണ്ണൂരിലും കാസര്‍ക്കോട്ടും അനിശ്ചിതത്വം

കാസര്‍ക്കോട് / കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ അനുയോജ്യ സ്ഥാനാര്‍ത്ഥി കെ സുധാകരനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് ആശ്വാസം. എന്നാല്‍ എല്‍ ഡി എഫില്‍ കാര്യങ്ങള്‍ക്ക് തീരുമാനമാകാത്തതിനാല്‍ അണികള്‍ ആകാംക്ഷയുടെ കൊടുമുടിയിലാണ്. അതിനാല്‍ കൊട്ടാര രഹസ്യങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ് അവര്‍. പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള ചെറിയ വിവരങ്ങള്‍ പോലും വലിയ ചര്‍ച്ചയാകുന്നത് അതുകൊണ്ടാണ്. കണ്ണൂരില്‍ കെ സുധാകരനെ എതിരിടാന്‍ ഒരു യുവ പോരാളിയാണ് അനുയോജ്യം എന്നാണ് കരുതുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ശോഭിക്കുന്ന കെ … Continue reading "ലോക്‌സഭ തെരഞ്ഞെടുപ്പ്; വടകരയിലും കണ്ണൂരിലും കാസര്‍ക്കോട്ടും അനിശ്ചിതത്വം"

Published On:Feb 9, 2019 | 11:36 am

കാസര്‍ക്കോട് / കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ അനുയോജ്യ സ്ഥാനാര്‍ത്ഥി കെ സുധാകരനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് ആശ്വാസം. എന്നാല്‍ എല്‍ ഡി എഫില്‍ കാര്യങ്ങള്‍ക്ക് തീരുമാനമാകാത്തതിനാല്‍ അണികള്‍ ആകാംക്ഷയുടെ കൊടുമുടിയിലാണ്. അതിനാല്‍ കൊട്ടാര രഹസ്യങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ് അവര്‍. പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള ചെറിയ വിവരങ്ങള്‍ പോലും വലിയ ചര്‍ച്ചയാകുന്നത് അതുകൊണ്ടാണ്. കണ്ണൂരില്‍ കെ സുധാകരനെ എതിരിടാന്‍ ഒരു യുവ പോരാളിയാണ് അനുയോജ്യം എന്നാണ് കരുതുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ശോഭിക്കുന്ന കെ വി സുമേഷിലേക്കാണ് സാധ്യത നീളുന്നത്. അതല്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയംഗം ഡോ.വി ശിവദാസന് നറുക്കുവീഴാം. നിലവിലെ എം പി പി കെ ശ്രീമതിയെ കാസര്‍കോട്ട് ഇറക്കണമെന്ന അഭിപ്രായം ചിലര്‍ക്കുണ്ട്. ശ്രീമതിയല്ലെങ്കില്‍ കാസര്‍കോട്ട് കെ പി സതീഷ് ചന്ദ്രന്‍ വരും. സി പി എമ്മിന്റെ ആവനാഴിയിലെ ബ്രഹ്മാസ്ത്രമായ പി ജയരാജനെ വടകരയിലിറക്കി മുല്ലപ്പള്ളിയില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാനും ആലോചനയുണ്ട്. ശബരിമല വിഷയം ഇക്കുറി നിര്‍ണായകമായതിനാല്‍ കൃത്യമായ സാധ്യത ഉള്ളവരെ മാത്രമേ എല്‍ഡിഎഫ് മത്സരിപ്പിക്കു.

LIVE NEWS - ONLINE

  • 1
    28 mins ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    40 mins ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    56 mins ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    59 mins ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    2 hours ago

    കറുപ്പിനഴക്…

  • 6
    2 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    2 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    3 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    3 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം