Thursday, November 15th, 2018

ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചു: ലോക്‌നാഥ് ബെഹ്‌റ

തികച്ചും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

Published On:May 3, 2018 | 2:35 pm

തിരു: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ ശേഷം അത് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തികച്ചും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കൊലപാതകം നടന്ന് ഒരു മാസത്തോളം ആയിരുന്നതിനാല്‍ തന്നെ സാഹചര്യത്തെളിവുകള്‍ കണ്ടെത്തുക പ്രയാസമായിരുന്നു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ടാണ് ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് കൊലപാതകത്തിന്റെ ചുരളഴിച്ചതെന്നും ഡി.ജി.പി പറഞ്ഞു. തുടക്കം മുതല്‍ തന്നെ അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഒഫ് ഓണര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
മയക്കുമരുന്ന് നല്‍കിയ ശേഷമാണ് പ്രതികള്‍ കൊല നടത്തിയത്. വിദേശ വനിത ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്. ആവശ്യമെങ്കില്‍ ആന്തരികാവയവങ്ങള്‍ വിദേശത്ത് അയച്ച് പരിശോധന നടത്തുമെന്നും ഡിജി.പി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    6 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    7 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    9 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    11 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    12 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    14 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    14 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി