Monday, July 16th, 2018

പ്രവാസികള്‍ നല്‍കുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്തണം: മുഖ്യമന്ത്രി

ലോക കേരളസഭ ഉദ്ഘാടന പ്രസംഗത്തില്‍ എകെജി അനുസ്മരണവും

Published On:Jan 12, 2018 | 11:25 am

തിരു: മലയാളികള്‍ അന്താരാഷ്ട്ര സമൂഹമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സമൂഹത്തിന്റെ പിറവിയാണ് ലോക കേരളസഭയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ ലോക കേരളസഭ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്തുള്ള മലയാളികളുടെ നൈപുണ്യം കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ലോക കേരളസഭക്ക് ക്രിയാത്മകമായി ഇടപെടാനാവും. അതിനാല്‍ തന്നെ ലോക കേരളസഭ രാജ്യത്തിനാകെ മാതൃകയായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി പുനരധിവാസത്തിന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. പ്രവാസികളുടെ നിക്ഷേപം ശരിയായി വിനിയോഗിക്കപ്പെടുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വരണം. പ്രവാസി മൂലധനം ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനാവും. വന്‍ പലിശക്കുള്ള വിദേശ കടത്തെക്കാള്‍ എത്രയോ നല്ലതാണ് പ്രവാസികളുടെ നിക്ഷേപമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര രംഗത്ത് സ്വാധീനം ചെലുത്താന്‍ കഴിയുന്ന മലയാളി പ്രവാസികള്‍ക്ക് തങ്ങളുടെ മേഖലകളിലെ ഇതരപ്രമുഖരുടെ വിഭവവും നൈപുണ്യവും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നത് പ്രയോജനം ചെയ്യും. ലോക രംഗത്ത് അറിവിന്റെ വിപ്ലവത്തിന് ചാല് കീറുന്നവരുടെ മുന്‍ നിരയില്‍ മലയാളികളുണ്ട്. അവരുടെ കേരള സന്ദര്‍ശനങ്ങളിലെ സേവനം സര്‍വകലാശകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത് പ്രധാനമാണ്. അവരുടെ കാഴ്ചപാടുകള്‍കൂടി ഉള്‍ക്കൊണ്ട് അക്കാദമിക് നവീകരണം സാധ്യമാക്കാനാകണം. അതിലൂടെ അന്താരാഷ്ട്ര വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാന ഘടനയും വിളക്കിചേര്‍ക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടന പ്രസംഗത്തില്‍ എകെജിയെയും മുഖ്യന്ത്രി അനുസ്മരിച്ചു. ജീവിക്കാന്‍ പോരാടുന്നവരുടെ അലയടിക്കുന്ന ശബ്ദമായിരുന്ന എകെജിയുടെ കാലത്ത് അദ്ദേഹം കാട്ടിയ വഴിയേ തന്നെയാണ് പാര്‍ലമെന്റ് പിന്നീട് സഞ്ചരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ സീറ്റ് നല്‍കിയിതില്‍ അപാകത ആരോപിച്ച് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയി. മുന്‍ നിരയില്‍ സീറ്റ് ഏര്‍പ്പെടുത്തിയതോടെ മുനീര്‍ പിന്നീട് തിരിച്ചെത്തി.

 

 

 

 

 

 

LIVE NEWS - ONLINE

  • 1
    22 mins ago

    ഹര്‍ത്താല്‍ പിന്‍വലിച്ചു

  • 2
    39 mins ago

    കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

  • 3
    4 hours ago

    വിവാഹമോതിരം ധരിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ച് സുപ്രിയ

  • 4
    5 hours ago

    അഭിമന്യു വധം; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

  • 5
    6 hours ago

    റഷ്യയില്‍ ഫ്രഞ്ച് വസന്തം; ഇനി ഖത്തറില്‍ കാണാം

  • 6
    6 hours ago

    കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു

  • 7
    8 hours ago

    അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

  • 8
    8 hours ago

    എലിയെ തുരത്താന്‍..

  • 9
    9 hours ago

    ഇന്ധന വില കുറഞ്ഞു