Friday, September 21st, 2018

ലേര്‍ഡ്‌സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

വാലറ്റത്ത് അശ്വിന്‍ പിടിച്ച് നിന്നതാണ് ഇന്ത്യയെ നൂറ് കടത്താന്‍ സഹായിച്ചത്.

Published On:Aug 11, 2018 | 9:42 am

ലോഡ്‌സ്: മഴ രസംകൊല്ലിയായെത്തിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം കനത്ത മഴമൂലം ടോസ് പോലും ചെയ്യാനായിരുന്നില്ല. രണ്ടാം ദിനം ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഇംഗ്ലീഷ് ബൗളര്‍മാരുടെ തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ പതറിയ ഇന്ത്യ 107 റണ്‍സിന് എല്ലാവരും പുറത്തായി. 29 റണ്‍സെടുത്ത അശ്വിനും 23 റണ്‍സെടുത്ത കൊഹ്ലിക്കും മാത്രമാണ് അല്‍പ്പെമെങ്കിലും പിടിച്ചു നില്‍ക്കാനായത്. ഇംഗ്ലണ്ടിനായി ആന്‍ഡേയ്‌സണ്‍ അഞ്ച് വിക്കറ്റെടുത്തു.
കളി തുടങ്ങി അഞ്ചാം പന്തില്‍ തന്നെ ഇന്ത്യക്ക് മുരളി വിജയിയെ നഷ്ടപ്പെട്ടു. പിന്നാലെ കെ.എല്‍ രാഹുലും പോയി. ഇതിന് പിന്നാലെ മഴ പെയ്തതോടെ മത്സരം നിര്‍ത്തിവെച്ചു. 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷടത്തില്‍ 11 റണ്‍സെന്ന നിലയിലാരുന്നു ആ സമയത്ത് ഇന്ത്യ.മഴ മാറിയതോടെ വീണ്ടും കളി തുടങ്ങി. രണ്ട് ഓവര്‍ എറിയുമ്പോഴേക്കും വീണ്ടും മഴയെത്തി. പക്ഷേ അതിനിടയില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് കൂടി നഷ്ടപ്പെട്ടു. അരങ്ങേറ്റ താരം ഒളിവര്‍ പോപ്പ് പൂജാരയെ റണ്‍ഔട്ടാക്കുകയായിരുന്നു. പിന്നാലെ കൊഹ്ലി കൂടെ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷയെല്ലാം അവസാനിക്കുകയായിരുന്നു. വാലറ്റത്ത് അശ്വിന്‍ പിടിച്ച് നിന്നതാണ് ഇന്ത്യയെ നൂറ് കടത്താന്‍ സഹായിച്ചത്.
രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ കളിക്കുന്നത്. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ശിഖര്‍ ധവാനു പകരം ചേതേശ്വര്‍ പൂജാര ടീമിലെത്തി. രണ്ടു സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആര്‍. അശ്വിനൊപ്പം ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവും ടീമില്‍ ഇടംപിടിച്ചു. പകരം ഉമേഷ് യാദവ് പുറത്തായി. ഇംഗ്ലണ്ട് നിരയില്‍ ഒളിവര്‍ പോപ്പ് ഇന്ന് അരങ്ങേറ്റം കുറിച്ചു. ബെന്‍ സ്റ്റോക്‌സിനു പകരം ക്രിസ് വോക്‌സ് ടീമിലിടം കണ്ടെത്തി.

 

LIVE NEWS - ONLINE

  • 1
    3 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    4 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    4 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    4 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    5 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    5 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    6 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    6 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    7 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച