Tuesday, September 25th, 2018

ലോര്‍ഡ്‌സില്‍ നാണംകെട്ട് ഇന്ത്യ

തോല്‍വി ഇന്നിംഗ്‌സിനും 150 റണ്‍സിനും

Published On:Aug 13, 2018 | 9:34 am

ലോര്‍ഡ്‌സ്:  ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി. 289 റണ്‍സ് ഒന്നാം ഇന്നിങ്‌സ് കടവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സ് 130 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീതം നേടിയ ജെയിംസ് ആന്‍ഡേയ്‌സണും സ്റ്റുവര്‍ട്ട് ബോര്‍ഡുമാണ് ഇന്ത്യയെ തകര്‍ത്തത്. ക്രിസ് വോക്‌സ് രണ്ട് വിക്കറ്റ് നേടി. 33 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന രവിചന്ദ്ര അശ്വിനും 26 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ച് നിന്നുള്ളൂ. അഞ്ച് പേര്‍ രണ്ടക്കം കാണാതെ പുറത്തായി.
ഇന്ത്യയുടെ 107 എന്ന ഒന്നാമിന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് 396 റണ്‍സെന്ന നിലയില്‍ ഡിക്‌ളയര്‍ ചെയ്ത് 289 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിരുന്നു. ആറിന് 357 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ഇംഗ്ലണ്ട്, സ്‌കോര്‍ 396ല്‍ നില്‍ക്കെ സാം കറന്‍ പുറത്തായപ്പോള്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകകയായിരുന്നു. ഏഴാം വിക്കറ്റില്‍ സാം കറന്‍ ക്രിസ് വോക്‌സ് സഖ്യം 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 49 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിസ്‌കറും അടക്കം 40 റണ്‍സായിരുന്നു കറന്റെ സംഭാവന. കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ ക്രിസ് വോക്‌സ് 177 പന്തില്‍ 137 റണ്‍സുമായി പുറത്താകാതെ നിന്നു. 17 ബൗണ്ടറികള്‍ ഇന്നിംഗ്‌സിന് അകമ്പടിയേകി.
രണ്ടാം ഇന്നിംഗ്‌സിലും മുരളി വിജയിനെ പുറത്താക്കിതോടെ ലോര്‍ഡ്‌സില്‍ 100 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന ബോളറെന്ന ബഹുമതിയും ആന്‍ഡേഴ്‌സന്‍ സ്വന്തമാക്കി.

 

LIVE NEWS - ONLINE

  • 1
    44 mins ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 2
    1 hour ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 3
    2 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 4
    2 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 5
    3 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 6
    3 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 7
    5 hours ago

    ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു

  • 8
    5 hours ago

    പോളിടെക്‌നിക്ക് വിദ്യാര്‍ഥിക്ക് മര്‍ദനം

  • 9
    5 hours ago

    പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും