Thursday, November 15th, 2018

വായ്പാ പലിശ നിരക്കില്‍ വര്‍ധന; ഓഹരിവിപണിയില്‍ തകര്‍ച്ച

    മുംബൈ: പ്രതീക്ഷകള്‍ തകിടംമറിച്ചുകൊണ്ട് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തന്റെ ആദ്യ പണവായ്പാ നയ അവലോകനത്തില്‍ മുഖ്യ വായ്പാ നിരക്കുകള്‍ ഉയര്‍ത്തി. റീപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച് 7.5 ശതമാനമാക്കി. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന പണത്തിന് ഈടാക്കുന്ന പലിശനിരക്കാണ് റീപ്പോ നിരക്ക്. നാലു ശതമാനമാണ് സിആര്‍ആര്‍. നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനാണ് റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ വര്‍ധന വരുത്തിയത്. റിവേഴ്‌സ് റീപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച് 6.5 ശതമാനമാക്കി. റീപ്പോ … Continue reading "വായ്പാ പലിശ നിരക്കില്‍ വര്‍ധന; ഓഹരിവിപണിയില്‍ തകര്‍ച്ച"

Published On:Sep 20, 2013 | 1:19 pm

Sensex Down Interest Up Full

 

 

മുംബൈ: പ്രതീക്ഷകള്‍ തകിടംമറിച്ചുകൊണ്ട് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തന്റെ ആദ്യ പണവായ്പാ നയ അവലോകനത്തില്‍ മുഖ്യ വായ്പാ നിരക്കുകള്‍ ഉയര്‍ത്തി. റീപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച് 7.5 ശതമാനമാക്കി. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന പണത്തിന് ഈടാക്കുന്ന പലിശനിരക്കാണ് റീപ്പോ നിരക്ക്. നാലു ശതമാനമാണ് സിആര്‍ആര്‍. നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനാണ് റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ വര്‍ധന വരുത്തിയത്. റിവേഴ്‌സ് റീപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച് 6.5 ശതമാനമാക്കി. റീപ്പോ നിരക്കിലെ വര്‍ധന മൂലം വാണിജ്യബാങ്കുകള്‍ വായ്പാ പലിശനിരക്ക് ഉയര്‍ത്താനിടയുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ തന്നെ ഭവനവായ്പാ പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. എംഎസ്എഫ് മുക്കാല്‍ ശതമാനം കുറച്ച് ഒന്‍പതര ശതമാനമാക്കി. നേരത്തെ ഇത് പത്തേകാല്‍ ശതമാനമായിരുന്നു. വാണിജ്യ ബാങ്കുകള്‍ അധികമുള്ള പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശനിരക്കാണ് റിവേഴ്‌സ് റീപ്പോ നിരക്ക്. ഓഹരിവിപണി പക്ഷേ റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തോടെ കൂപ്പുകുത്തി. സെന്‍സെക്‌സ് 600 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 169 പോയിന്റ് നഷ്ടത്തിലും വ്യാപാരം തുടരുന്നു.

LIVE NEWS - ONLINE

  • 1
    15 mins ago

    പാലക്കാട് എടിഎം കവര്‍ച്ചാശ്രമം

  • 2
    32 mins ago

    അമീര്‍ ഖാന്‍ ചിത്രം 150 കോടി ക്ലബില്‍

  • 3
    34 mins ago

    തൃപ്തിക്ക് പ്രത്യേക സുരക്ഷയില്ല: പോലീസ്

  • 4
    47 mins ago

    മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും

  • 5
    14 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 6
    15 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 7
    18 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 8
    21 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 9
    21 hours ago

    റൂണിയും ബൂട്ടഴിക്കുന്നു