Wednesday, January 23rd, 2019

ലിവിംഗ് ടുഗെദര്‍ വേശ്യാവൃത്തി

  വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു കഴിയുന്നതിനെ( ലിവിംഗ് ടുഗെദര്‍) ന്യായികരിക്കാനാവില്ലെന്ന് ബോളിവുഡ് താരം മല്ലികാ ഷെറാവത്ത്. അതിനെ വേശ്യാവൃത്തിയെന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ പ്രതികരണം. രാജ്യത്ത് ബലാത്സംഗം ഏറിവരുന്നതിനെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നതെന്നും മല്ലിക പറഞ്ഞു. ബലാത്സംഗം ചെയ്യുന്നവന്റെ കഴുത്തുവെട്ടണമെന്ന നിയമം ഇവിടില്ലല്ലോ. പണത്തിന്റെ അല്ലെങ്കില്‍ സ്വാധീനത്തിന്റെ പേരില്‍ പ്രതികള്‍ കൂളായി പുറത്തുവരുകയല്ലേ. അപ്പോള്‍ പിന്നെ ബലാത്സംഗം തുടര്‍ന്നുകൊണ്ടിരിക്കും. ബലാത്സംഗത്തിനിരയായ പല സ്ത്രീകളെയും എനിക്കറിയാം. മാനം ഭയന്ന് … Continue reading "ലിവിംഗ് ടുഗെദര്‍ വേശ്യാവൃത്തി"

Published On:Jul 18, 2017 | 11:36 am

 

വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു കഴിയുന്നതിനെ( ലിവിംഗ് ടുഗെദര്‍) ന്യായികരിക്കാനാവില്ലെന്ന് ബോളിവുഡ് താരം മല്ലികാ ഷെറാവത്ത്. അതിനെ വേശ്യാവൃത്തിയെന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ പ്രതികരണം.
രാജ്യത്ത് ബലാത്സംഗം ഏറിവരുന്നതിനെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നതെന്നും മല്ലിക പറഞ്ഞു. ബലാത്സംഗം ചെയ്യുന്നവന്റെ കഴുത്തുവെട്ടണമെന്ന നിയമം ഇവിടില്ലല്ലോ. പണത്തിന്റെ അല്ലെങ്കില്‍ സ്വാധീനത്തിന്റെ പേരില്‍ പ്രതികള്‍ കൂളായി പുറത്തുവരുകയല്ലേ. അപ്പോള്‍ പിന്നെ ബലാത്സംഗം തുടര്‍ന്നുകൊണ്ടിരിക്കും. ബലാത്സംഗത്തിനിരയായ പല സ്ത്രീകളെയും എനിക്കറിയാം.
മാനം ഭയന്ന് അവര്‍ ആരുംതന്നെ നിയമത്തെ സമീപിക്കാറില്ല. അഥവാ സമീപിച്ചാല്‍ ബലാത്സംഗം ചെയ്ത രീതിയെക്കുറിച്ച് വിശദീകരിക്കണം. പിന്നെ തെളിവു ശേഖരിക്കാന്‍ ഡോക്ടര്‍മാരുടെ മുമ്പില്‍ കിടന്നുകൊടുക്കേണ്ടതായി വരും. എന്റെ മുമ്പില്‍ മുണ്ട് പൊക്കി കാണിച്ച നടന്മാരുണ്ട്. എന്തു ചെയ്യാം. സഹിക്കാനല്ലേ പറ്റൂ.
ഹിന്ദി സിനിമാലോകത്ത് വിവാദ പ്രസ്താവനകള്‍ നടത്തുക മല്ലികാ ഷെറാവത്തിന്റെ സ്വഭാവമാണ്. ഇന്ത്യയിലെ നടന്മാര്‍ പ്രത്യേകിച്ചും ഹിന്ദി നടന്മാര്‍ അത്രകണ്ടു ശരിയായ കക്ഷികളല്ലെന്ന അവരുടെ പ്രസ്താവന വന്‍ വിവാദത്തില്‍ കലാശിച്ചത് അടുത്തിടെയായിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    11 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    12 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍