Sunday, February 17th, 2019

കരളിന്റെ ആരോഗ്യവും സംരക്ഷണവും..

കൃത്യമായ ജീവിതശൈലി, ഭക്ഷണ ക്രമം, വ്യായാമം എന്നിവയിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിച്ച് നിര്‍ത്താം

Published On:Jun 16, 2018 | 9:03 am

ശരീരത്തിന്റെ നല്ല ആരോഗ്യത്തിന് കരളിന്റെ ആരോഗ്യം പ്രധാനമാണ്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളാണ് ജൈവപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. ദഹനത്തിന് ആവശ്യമായ പിത്തരസം നിര്‍മ്മിക്കുന്നതും ശരീരത്തിലെ മാലിന്യങ്ങളെയും മറ്റ് ആവശ്യമില്ലാത്ത വസ്തുക്കളെയും സംസ്‌ക്കരിച്ച് ശരീരം വൃത്തിയാക്കി സൂക്ഷിക്കുന്നതും കരള്‍ ആണ്. അതിനാല്‍ കരളിന്റെ സംരക്ഷണം നല്ല രീതിയില്‍ ആയിരിക്കണം. കൃത്യമായ ജീവിതശൈലി, ഭക്ഷണ ക്രമം, വ്യായാമം എന്നിവയിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിച്ച് നിര്‍ത്താം. എന്നാല്‍, രോഗങ്ങള്‍ പിടിപെട്ടാല്‍ മാത്രമേ പലരും കരളിനെ കുറിച്ച് ചിന്തിക്കാറുള്ളു എന്നതാണ് സത്യം. പ്രശ്‌നമുള്ള കരളിന്റെ ആദ്യ ലക്ഷണം അടിവയറിന്റെ വലതുഭാഗത്തായുള്ള വിങ്ങലാണ്. ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമം ചെയ്തിട്ടും അടിവയറിന്റെ ഭാഗത്ത് ഭാരം വര്‍ധിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതുണ്ട്.
* കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍
കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ജങ്ക് ഫുഡ്‌സും നിങ്ങളുടെ കരളിന് ഒട്ടും നല്ലതല്ല. ശരീരത്തിലെ കൊഴുപ്പിന്റെ അധികരിച്ച അളവ് കരളിന്റെ സാധാരണ പ്രവര്‍ത്തനത്തെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബാധിക്കും.
വറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ഥങ്ങള്‍, മാംസോത്പന്നങ്ങള്‍, കേക്ക്, കടുപ്പംകൂടിയ ചായ, കാപ്പി, പപ്പടം, അച്ചാര്‍, സോസുകള്‍ ഇവ ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കണം. ഇവ രണ്ടും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.
മദ്യപാനം, പുകവലി എന്നീ ശീലങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുക. ഈ ശീലങ്ങല്‍ കരളിന് എത്രമാത്രം ദോഷകരമാണെന്ന് പ്രത്യേകം പറയേമ്ട ആവശ്യമില്ലല്ലോ
ഭാരം കുറക്കാനുള്ള പ്രത്യേക ഭക്ഷണ രീതികള്‍ ഫലം കണ്ടില്ലെങ്കില്‍ അത് കരളിനെ ബാധിച്ചതായി മനസിലാക്കുക. കരളില്‍ അനാവശ്യ സമ്മര്‍ദമുണ്ടാക്കി പ്രവര്‍ത്തനം താളം തെറ്റിക്കുകയാണ് ചെയ്യുക.
* ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
കരളിന് അസുഖം ബാധിക്കുമ്പോള്‍ ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടാം. അതിനാല്‍ ഈ പ്രശ്‌നം നേരിടുന്നനവര്‍ ഉടനെ ഡോക്ടറെ കാണുക. ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്. കരളിന്റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. പ്രധാനമായും മൂത്രത്തിന്റെ നിറവ്യത്യാസമാണ് ഇതിന്റെ പ്രധാന ലക്ഷണം. മൂത്രം കടുംനിറത്തിലായിരിക്കും. ചിലപ്പോള്‍ കടും ചുവപ്പ് നിറത്തിലും മൂത്രം കാണപ്പെടും. ഇതൊക്കെ മഞ്ഞപ്പിത്തത്തിന്റെയോ കരള്‍രോഗത്തിന്റെയോ ലക്ഷണമായി വേണം കാണേണ്ടത്. കരള്‍ തകരാറിലാകുന്നതിന്റെ മറ്റൊരു ലക്ഷണമാണ് അമിതവണ്ണവും വയര്‍ പെരുപ്പവും. മദ്യപാനം മൂലം അല്ലാതെയുണ്ടാകുന്ന കരള്‍രോഗത്തിന്റെ ലക്ഷണാണ് അമിതവണ്ണം. കരളിന്റെ ആരോഗ്യത്തിന് തകരാര്‍ സംഭവിക്കുമ്പോള്‍ ശരീരത്തിന് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടും.കണ്ണില്‍ മഞ്ഞനിറം കണ്ടാല്‍ ശ്രദ്ധിക്കണം. എന്തെന്നാല്‍ കരളിന്റെ ആരോഗ്യത്തിന് തകരാര്‍ ഉണ്ട് എന്നതിന്റെ സൂചനയാണത്. ശരീരത്തില്‍ മഞ്ഞനിറത്തിന് കാരണമായ ബിലിറൂബിന്‍ എന്ന പദാര്‍ത്ഥം ശരീരത്തില്‍നിന്ന് ഒഴിവാക്കുന്ന പ്രക്രിയ കരള്‍ വഴിയാണ് നടക്കുന്നത്. കരള്‍ തകരാറിലാകുമ്പോള്‍ ശരീരത്തില്‍ ബിലിറൂബിന്റെ അളവ് കൂടും. ഇതുകാരണമാണ് കണ്ണില്‍ മഞ്ഞനിറം കാണപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    3 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    5 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    5 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    17 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    19 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    21 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും