Sunday, July 22nd, 2018

അത് എന്റെ ജീവിതത്തിലെ മോശമായ തീരുമാനം

പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം തെലുങ്കിലാണ് ലിസിയുടെ രണ്ടാം വരവ്.

Published On:Dec 2, 2017 | 10:14 am

തന്റെ 22-ാം വയസില്‍ അഭിനയം നിര്‍ത്തേണ്ടി വന്നത് വളരെ മോശമായ തീരുമാനമായിപ്പോയെന്ന് നടി ലിസി. നിറയെ അവസരങ്ങള്‍ ഉള്ളപ്പോള്‍ അഭിനയം നിര്‍ത്തേണ്ടി വന്നതില്‍ കുറ്റബോധം ഉണ്ട്. ഇന്നും കുറ്റബോധം തോന്നുന്ന തീരുമാനമാണത്. തീര്‍ച്ചയായും നഷ്ട്ടപ്പെട്ട ആ കാലവും ആ വേഷവും ഇനി തിരിച്ചു കിട്ടില്ല. തന്റെ രണ്ടാം വരവില്‍ കൂടുതല്‍ മെച്ചമാകുമെന്നാണു പ്രതീക്ഷ എന്നും ലിസി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ലിസി ഇക്കാര്യം പറഞ്ഞത്.
പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം തെലുങ്കിലാണ് ലിസിയുടെ രണ്ടാം വരവ്. കൃഷ്ണ ചൈതന്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പവന്‍ കല്ല്യാണും ത്രിവിക്രം ശ്രീനിവാസും സുധാകര്‍ റെഡ്ഡിയും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിഥിനും മേഘയുമാണു പ്രധാനതാരങ്ങള്‍. ചിത്രത്തില്‍ ലിസി ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 1994 ല്‍ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രത്തിലാണു ലിസി അവസാനമായി വേഷമിട്ടത്.

 

 

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2
    3 hours ago

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 3
    4 hours ago

    ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

  • 4
    17 hours ago

    കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    18 hours ago

    പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  • 6
    20 hours ago

    യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

  • 7
    21 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 8
    22 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 9
    23 hours ago

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി