Thursday, November 15th, 2018

മദ്യ പരിശോധനാ സംവിധാനം ശാസ്ത്രീയമാക്കും

ആലപ്പുഴ: മദ്യ പരിശോധനാ സംവിധാനം ശാസ്ത്രീയമാക്കുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. മദ്യദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ പോലും പരിശോധനാ സംവിധാനം വളരെ അശാസ്ത്രീയമായിരുന്നെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. എക്‌സൈസ് ആരംഭിച്ച സഞ്ചരിക്കുന്ന മദ്യപരിശോധന ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചില പരിശോധനകളുടെ ഫലം ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. ഇതു പരിഹരിക്കാനാണു പരിശോധനവേളയില്‍ തന്നെ ഫലം ലഭ്യമാക്കുന്നതിനു സഞ്ചരിക്കുന്ന ലാബ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം മദ്യദുരന്തം അന്വേഷിച്ച രാജേന്ദ്രന്‍നായര്‍ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണു സഞ്ചരിക്കുന്ന ലാബ് ആരംഭിച്ചത്. … Continue reading "മദ്യ പരിശോധനാ സംവിധാനം ശാസ്ത്രീയമാക്കും"

Published On:Sep 11, 2013 | 5:19 pm

ആലപ്പുഴ: മദ്യ പരിശോധനാ സംവിധാനം ശാസ്ത്രീയമാക്കുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. മദ്യദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ പോലും പരിശോധനാ സംവിധാനം വളരെ അശാസ്ത്രീയമായിരുന്നെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. എക്‌സൈസ് ആരംഭിച്ച സഞ്ചരിക്കുന്ന മദ്യപരിശോധന ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചില പരിശോധനകളുടെ ഫലം ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. ഇതു പരിഹരിക്കാനാണു പരിശോധനവേളയില്‍ തന്നെ ഫലം ലഭ്യമാക്കുന്നതിനു സഞ്ചരിക്കുന്ന ലാബ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം മദ്യദുരന്തം അന്വേഷിച്ച രാജേന്ദ്രന്‍നായര്‍ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണു സഞ്ചരിക്കുന്ന ലാബ് ആരംഭിച്ചത്.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ജില്ലകള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയിലേക്കാണ് ഈ ലാബ്. മലബാറിലേക്കും മധ്യമേഖലയിലേക്കും ഓരോ ലാബ് കൂടി ഈ വര്‍ഷം ആരംഭിക്കും. എക്‌സൈസ് കമ്മിഷണര്‍ അനില്‍ സേവ്യര്‍, ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ കെ. മോഹനന്‍, ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ കെ.ജി. ശിവദാസ്, ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ഡി. സന്തോഷ്, ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ജെ. ശശിധരന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    6 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    7 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    8 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    12 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    15 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    15 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി