Saturday, September 23rd, 2017

സുപ്രീംകോടതി വിധി വളപട്ടണം ഹൈവെയിലെ ബിവറേജസ് ഷോപ്പിന് താഴുവീഴും

    കണ്ണൂര്‍: ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന ശാലകള്‍ മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി വളപട്ടണം ഹൈവെയിലെ ബീവറേജസ് ഔട്ട്‌ലെറ്റിന് ബാധകമാകും. ദേശീയപാതയില്‍ നിന്ന് കഷ്ടിച്ച് 50 മീറ്ററോളം മാത്രം അകലത്തിലാണ് ഇവിടെ മദ്യവില്‍പന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടെ ജനങ്ങള്‍ അശ്രദ്ധമായി ദേശീയപാത മുറിച്ചുകടന്ന് മദ്യവില്‍പന കേന്ദ്രത്തിലേക്ക് പോകുന്നത് ഇടയ്ക്കിടെ അകടത്തിനിടയാക്കാറുണ്ട്. മദ്യംവാങ്ങാനെത്തുന്നവര്‍ അശ്രദ്ധമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും അപകടത്തിന് വഴിവെക്കാറുണ്ട്്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ ഹൈക്കോടതിവിധിയെ തുടര്‍ന്ന് ഹൈവെ പാതയോരത്തെ ബീവറേജസ് ഔട്ട് ലെറ്റ് മന്നയിലേക്ക് … Continue reading "സുപ്രീംകോടതി വിധി വളപട്ടണം ഹൈവെയിലെ ബിവറേജസ് ഷോപ്പിന് താഴുവീഴും"

Published On:Dec 16, 2016 | 11:14 am

liquor-bottle-locked-full

 

 
കണ്ണൂര്‍: ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന ശാലകള്‍ മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി വളപട്ടണം ഹൈവെയിലെ ബീവറേജസ് ഔട്ട്‌ലെറ്റിന് ബാധകമാകും.
ദേശീയപാതയില്‍ നിന്ന് കഷ്ടിച്ച് 50 മീറ്ററോളം മാത്രം അകലത്തിലാണ് ഇവിടെ മദ്യവില്‍പന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടെ ജനങ്ങള്‍ അശ്രദ്ധമായി ദേശീയപാത മുറിച്ചുകടന്ന് മദ്യവില്‍പന കേന്ദ്രത്തിലേക്ക് പോകുന്നത് ഇടയ്ക്കിടെ അകടത്തിനിടയാക്കാറുണ്ട്.
മദ്യംവാങ്ങാനെത്തുന്നവര്‍ അശ്രദ്ധമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും അപകടത്തിന് വഴിവെക്കാറുണ്ട്്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ ഹൈക്കോടതിവിധിയെ തുടര്‍ന്ന് ഹൈവെ പാതയോരത്തെ ബീവറേജസ് ഔട്ട് ലെറ്റ് മന്നയിലേക്ക് മാറ്റാന്‍ ശ്രമം നടന്നിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്ര്‌ദേശത്ത് മദ്യവില്‍പന കേന്ദ്രം അനുവദിക്കില്ലെന്ന് പറഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധവുമായി രംഗത്ത് വരുന്നുവെന്ന് കേട്ടതോടെ ജനവികാരം മാനിച്ച് അധികൃതര്‍ പിന്മാറിയെന്നും പറയപ്പെടുന്നു. ഇതോടെ നിലവിലുണ്ടായിരുന്ന കെട്ടിടത്തില്‍തന്നെ ബീവറേജസ് ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. സുപ്രീംകോടതിയുടെ വിധി വന്നതോടെ വളപട്ടണം ദേശീയപാതയോരത്തുള്ള വിദേശ മദ്യവില്‍പന ശാലക്ക് ഇക്കുറി ഷട്ടര്‍ വീഴുമെന്നുറപ്പായി.
ജില്ലയില്‍ തന്നെ ഏറ്റവുമധികം മദ്യം വില്‍ക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് വളപട്ടണം ഹൈവെയിലുള്ളത്. പലപ്പോഴും ഉത്സവ സമയങ്ങളില്‍ ഏറ്റവുമധികം മദ്യംവിറ്റ റെക്കോര്‍ഡുമുണ്ട്്്. ഇവിടെ രാവിലെ മുതല്‍ വന്‍ തിരക്കാണ് മദ്യം വാങ്ങുന്നതിനായുള്ളത്. ആളുകളുടെയുംവാഹനങ്ങളുടെയും തിരക്ക് പലപ്പോഴും ദേശീയപാതവരെ നീളാറുണ്ട്്. അതിനിടെ ദേശീയ, സംസ്ഥാന പാതകളുടെ അരകിലോമീറ്ററിനുള്ളിലുള്ള മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി നടപ്പായാല്‍ ജില്ലയില്‍ 20 ലധികം സ്ഥാപനങ്ങള്‍പൂട്ടേണ്ടിവരും. സ്‌കൈപേള്‍, ഗീത, കാല്‍ടെക്‌സിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടേണ്ടിവരുമെന്നാണ്എക്‌സൈസ് വകുപ്പ് പറയുന്നത്.
പല മദ്യശാലകളും സ്റ്റാര്‍ പദവി ഉയര്‍ത്തി മദ്യശാലകളായി തന്നെ പ്രവര്‍ത്തിക്കാന്‍ നീക്കംനടക്കുമ്പോഴാണ് തിരിച്ചടി കോടതി വിധിയിലൂടെ എത്തിയത്. കെ ടി ഡി സിയുടെബിയര്‍, വൈന്‍ ബാറുകള്‍ അടച്ചുപൂട്ടുമെന്നും സൂചനയുണ്ട്്. മദ്യശാലയുടെ എണ്ണം കുറക്കുന്ന സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി പത്തോളം ബിവറേജ് ഔട്ട്‌ലെറ്റുകള്‍ ജില്ലയില്‍ പൂട്ടിയിട്ടുണ്ട്്. അധിക വില്‍പന കൂടുതലുള്ള സ്ഥലങ്ങളിലാണ്അടച്ചുപൂട്ടല്‍. ഇതോടെ വ്യാജ മദ്യത്തിന്റെയും സ്പിരിറ്റിന്റെയും ഇടപാട് കൂടുമെന്ന് പറയപ്പെടുന്നു.

LIVE NEWS - ONLINE

  • 1
    16 mins ago

    രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് ഹിമാചല്‍ പ്രദേശിന് സ്വന്തം

  • 2
    33 mins ago

    സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

  • 3
    59 mins ago

    തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് ഹസ്സന്‍

  • 4
    1 hour ago

    ട്രംപും കിംമ്മും കിന്‍ഡര്‍ ഗാര്‍ഡനിലെ കുട്ടികളെന്ന് റഷ്യ

  • 5
    1 hour ago

    നോക്കിയ 8 സെപ്തംബര്‍ 26 ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്

  • 6
    2 hours ago

    സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

  • 7
    2 hours ago

    ട്രംപും കിംമ്മും കിന്‍ഡര്‍ ഗാര്‍ഡനിലെ കുട്ടികളെന്ന് റഷ്യ

  • 8
    2 hours ago

    ലോകം ഇവളെ ‘നങ്ങേലി’ എന്ന് വിളിക്കും

  • 9
    13 hours ago

    പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കല്‍: പുതിയ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍