ലൈംഗികാരോഗ്യം നിലനിര്‍ത്താന്‍ മധുരവും മദ്യവും ഒഴിവാക്കണം

Published:May 17, 2016

Sweets & Liquor Full

 

 
ലൈംഗിക ജീവിതം മനുഷ്യന് ഒഴിച്ചുകൂടാനാവാത്തതാണ്. അതു കൊണ്ട് തന്നെ അതിന്റെ താളം കെടാതെ സൂക്ഷിക്കേണ്ടതുണ്ട്.
അതിന് പ്രധാനമായും വേണ്ടത് ലൈംഗീക ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയാണ്.
മധുരം ഏറെയുള്ള ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം. മധുരം നിറഞ്ഞ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ് ശരീരത്തില്‍ ഒക്‌സിജന്റെ സ്വഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തും. ഇത് ലൈംഗീകതയില്‍ വിരക്തി സൃഷ്ടിക്കുവാന്‍ കാരണമാകും. മാര്‍ക്കറ്റില്‍ കിട്ടുന്ന പാല്‍ ഉല്‍പ്പനങ്ങളും അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഫാറ്റ് നിറഞ്ഞ ഇത്തരം ഉല്‍പ്പനങ്ങള്‍ അമിതമായി ഉപയോഗിച്ചാല്‍ ലൈംഗീകതയെ ഉണര്‍ത്തുന്ന ഹോര്‍മോണുകളെ തടയും.
ആരോഗ്യകരമായ ലൈംഗീക ജീവിതത്തിന് തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒന്നാണ് മദ്യം. മദ്യപിച്ചാല്‍ ലൈംഗീക ജീവിതം കൂടുതല്‍ സുന്ദരമാകുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത് തീര്‍ത്തും തെറ്റിദ്ധാരണയാണ്. മദ്യപാനം ലൈംഗീക മരവിപ്പിലേക്ക് മാത്രമാണ് ആളുകളെ എത്തിക്കുക.
കാപ്പിയുടെ ഉപയോഗം നിങ്ങളുടെ ജീവിതത്തെ ഒരുപാട് തരത്തില്‍ ബാധിക്കുന്നതാണ്. ലൈംഗീക ആരോഗ്യ പ്രശ്‌നങ്ങളാണ് അതില്‍ പ്രമുഖം. ലൈംഗീകതയെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണുകളെ നിര്‍ജീവമാക്കുന്നതാണ് കാപ്പി. അതുകൊണ്ടു തന്നെ കാപ്പിയുടെ ഉപയോഗം ജീവിതത്തില്‍ നിരാശ പടര്‍ത്തുക തന്നെ ചെയ്യും. കാപ്പിക്ക് പകരം ജ്യൂസുകള്‍ ധാരാളമായി ഉപയോഗിക്കുന്നത് ലൈംഗീക ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ തന്നെ പഴവര്‍ഗങ്ങളുടെ ഉപയോഗവും വര്‍ദ്ധിപ്പിക്കണം. മാമ്പഴവും, ഏത്തപ്പഴും ലൈംഗീക ആരോഗ്യത്തിന് നല്ലതാണ്. ആഹാര ശീലങ്ങളിലെ മാറ്റങ്ങള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ ഏറെ സ്വാധീനിക്കുക തന്നെ ചെയ്യും. തീര്‍ച്ച

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.