മദ്യനിരോധനത്തിന്റെ മറവില്‍ വ്യാപകമായി സ്പിരിറ്റ് ഒഴുകുമെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. അതു തന്നെയാണിപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ബാറുകള്‍ പൂട്ടാന്‍ ഇനി എട്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് കേരളത്തിലേക്ക് സ്പിരിറ്റ് കടത്ത് വ്യാപകമാവുന്നത്. തെന്മലയില് ഏഴായിരത്തി അഞ്ഞൂറ് ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത് പിടിക്കപ്പെടുന്ന സംഭവങ്ങളില്‍ ചിലതുമാത്രമാണ്. സോഡിയം സിലിക്കേറ്റ് എന്ന് രേഖപ്പെടുത്തിയ വാഹനത്തില്‍ കടത്തവെയാണ് എക്സൈസ് സംഘം തെന്മലയില് വെച്ച് സ്പിരിറ്റ് കസ്റ്റഡിയിലെടുത്തത്. ടാങ്കര്‍ ലോറിയുടെ രഹസ്യ അറയില്‍ സൂക്ഷിച്ച് കടത്തുകയായിരുന്നു സ്പിരിറ്റ്. … Continue reading "സ്പിരിറ്റ് കടത്തുകാരും വ്യാജ മദ്യലോബിയും തലപൊക്കുന്നു"