Monday, June 24th, 2019

വിദേശമദ്യശേഖരവുമായി വീട്ടുടമ അറസ്റ്റില്‍

കണ്ണൂര്‍: വീട്ടില്‍ സൂക്ഷിച്ച വിദേശ മദ്യശേഖരവുമായി വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിത്തോട് സാലനപൂരം റോഡിലെ വാടിയില്‍ ഹൗസില്‍ ബിനോയ് തോമസ് (40) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 17 കെയ്‌സുകളിലായി 408 കുപ്പി വിദേശമദ്യമാണ് പോലീസ് കണ്ടെത്തിയത്. പിടികൂടിയ മദ്യത്തിന് ഒരു ലക്ഷത്തോളം രൂപ വിലവരും. ഇരിട്ടി എസ് ഐ സജയ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്നലെ സന്ധ്യയോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. കര്‍ണാടകയില്‍ … Continue reading "വിദേശമദ്യശേഖരവുമായി വീട്ടുടമ അറസ്റ്റില്‍"

Published On:Jul 27, 2017 | 3:37 pm

കണ്ണൂര്‍: വീട്ടില്‍ സൂക്ഷിച്ച വിദേശ മദ്യശേഖരവുമായി വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു.
വള്ളിത്തോട് സാലനപൂരം റോഡിലെ വാടിയില്‍ ഹൗസില്‍ ബിനോയ് തോമസ് (40) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 17 കെയ്‌സുകളിലായി 408 കുപ്പി വിദേശമദ്യമാണ് പോലീസ് കണ്ടെത്തിയത്. പിടികൂടിയ മദ്യത്തിന് ഒരു ലക്ഷത്തോളം രൂപ വിലവരും. ഇരിട്ടി എസ് ഐ സജയ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്നലെ സന്ധ്യയോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന വിദേശമദ്യമാണ് പോലീസ് പിടികൂടിയത്. കടത്തിക്കൊണ്ടുവന്ന മദ്യം ചെറുകിട അനധികൃത മദ്യവില്‍പനക്കാര്‍ക്ക്് എത്തിച്ചുകൊടുക്കുകയാണ് പതിവ്. വിദേശമദ്യം പിടികൂടിയ സംഘത്തില്‍ എസ് സി പി ഒമാരായ സതീശന്‍, ഷംസുദ്ദീന്‍, സി പി ഒ മാരായ ഷാജി, ദിനേശന്‍, അനീഷ്, എ എസ് ഐ ജോസഫ് എന്നിവരുമുണ്ടായിരുന്നു. പിടിയിലായ ബിനോയ് തോമസിനെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    3 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    5 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    8 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    8 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    10 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    10 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    10 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല