Wednesday, July 17th, 2019

ലിപ്‌സ്ടിക്ക് ഇല്ലാതെ തന്നെ ഇനി ചുണ്ടുകള്‍ ചുവന്നു തുടുക്കും.!..

ചുവന്ന ചുണ്ടുകള്‍ക്ക് വേണ്ടി പ്രകൃതിധതമായ വഴികള്‍

Published On:Dec 11, 2017 | 8:32 am

ചുവന്ന് തുടുത്തിരിക്കുന്ന ചുണ്ട് ഏവരുടേയും സ്വപ്‌നമാണ്. അതിനായി പല വഴികളും പരീക്ഷിച്ചിട്ടുണ്ടാവും. സ്ത്രീകളാണെങ്കില്‍ ലിപ്‌സ്റ്റിക്ക് ഇട്ട് ചുണ്ടുകള്‍ക്ക് തിളക്കമേകുന്നു. എന്നാലും അതിനൊക്കെ ഒരു പരിതിവരെയെ കഴിയുള്ളു. പതുക്കെ ചുണ്ടുകളുടെ നിറം മങ്ങുന്നു, കറുപ്പ് വരാന്‍ കാരണമാവുന്നു. ലിപ്സ്റ്റിക് ഉപയോഗിക്കുന്നതില്‍ ചിലരില്‍ ചുണ്ടുകള്‍ക്ക് പ്രശ്‌നമാകുന്നു. പൊട്ടാനും, കറുക്കാനും കാരണമാവുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ നമുക്ക് തന്നെ സാധിക്കുന്നതാണ്. ഒരു പാര്‍ശ്വഫലങ്ങളുമില്ലാത്ത് നല്ല നാടന്‍ വഴികള്‍. ഇങ്ങനെ ചെയ്യുന്നതിലൂടെ ചുണ്ടുകള്‍ ചുവന്ന തുടക്കുമെന്നതില്‍ ഒരു സംശയവും വേണ്ട.
സൗന്ദര്യത്തിന്റെ കാര്യത്തില്‍ പൊതുവെ ഉപയോഗിക്കുന്നതാണ് ചെറുനാരങ്ങ. ഇത് നല്ല ബ്ലീച്ചാണ്. ചുണ്ടുകള്‍ക്കും നാരങ്ങ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഉറങ്ങുന്നതിന് മുമ്പ് മുറിച്ച നാരങ്ങ കൊണ്ട് ചുണ്ടില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. രാവിലെ കഴുകിയാല്‍ മതി. കൂടാതെ നാരങ്ങ നീരില്‍ പഞ്ചസാര പൊടി ഇട്ട് ചുണ്ടിന് പുരട്ടുന്നതും നല്ലതാണ്. കുറച്ച് ദിവസം ഈ രണ്ട് കാര്യങ്ങളും ചെയ്താല്‍ ചുണ്ടുകള്‍ക്ക് നല്ല നിറം ലഭിക്കും. നാരങ്ങ നീരില്‍ ഗ്ലിസറിന്‍ ചേര്‍ത്തോ, റോസ് വാട്ടറില്‍ തേന്‍ ചേര്‍ത്തോ ചുണ്ടുകളില്‍ തേക്കുന്നതും നിറം വര്‍ധിപ്പിക്കും.
ഉറങ്ങുന്നതിന് മുമ്പ് ഒലിവ് ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യാം. ഒലിവ് ഓയലില്‍ പഞ്ചസാര പൊടി ചേര്‍ത്ത് ചുണ്ടുകളില്‍ പുരട്ടാം, ബീറ്റ് റൂട്ട് ജ്യൂസ് പുരട്ടുക ഇവയെല്ലാം ദിവസവും ചെയ്യുന്നത് ചുണ്ടുകള്‍ക്ക് ഒരു പാട് മാറ്റങ്ങളുണ്ടാക്കുന്നു. മേല്‍ പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യമായി പാലിക്കുകയാണെങ്കില്‍ ചുണ്ടിനെ ഓര്‍ത്ത് വിഷമിക്കേണ്ട. തിളക്കമാര്‍ന്ന ചുവന്ന ചുണ്ടുകള്‍ ഏവര്‍ക്കും ലഭിക്കും.

LIVE NEWS - ONLINE

  • 1
    12 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    13 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    16 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    17 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    19 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    20 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    21 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    21 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

  • 9
    21 hours ago

    നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍