Monday, January 21st, 2019

ഇടിമിന്നലില്‍ കാര്‍ഷെഡ്ഡിന് തീപിടിച്ചു

പത്തനംതിട്ട: റാന്നി അങ്ങാടിയില്‍ ഇടിമിന്നലില്‍ വീടിന്റെ കാര്‍ഷെഡ്ഡിന് തീപിടിച്ചു. വീടന്റെ വയറിങ് പൂര്‍ണമായും കത്തിനശിച്ചു. കാര്‍ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന ഫര്‍ണീച്ചറടക്കമുള്ള സാധനങ്ങളെല്ലാം കത്തിനശിച്ചു. അങ്ങാടി മേനാതോട്ടംപടിക്ക് സമീപം പുന്നമണ്ണില്‍ മറിയാമ്മ ഉമ്മന്റെ വീടിനാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് കാര്‍ഷെഡ്ഡില്‍നിന്ന് പുക ഉയരുന്നത് റോഡിലൂടെ പോയവരാണ് ആദ്യം കണ്ടത്. വീടിനുള്ളിലുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ല. വീടിനുള്ളില്‍ ഹാളിലെ സ്വിച്ച് ബോര്‍ഡ് പോട്ടിത്തെറിച്ച് ചെറിയ കഷണം മറിയാമ്മ ഉമ്മന്റെ മുഖത്ത് വീണ് പരിക്കേറ്റു. പുറത്തുനിന്നുള്ളവര്‍ … Continue reading "ഇടിമിന്നലില്‍ കാര്‍ഷെഡ്ഡിന് തീപിടിച്ചു"

Published On:May 14, 2018 | 8:04 am

പത്തനംതിട്ട: റാന്നി അങ്ങാടിയില്‍ ഇടിമിന്നലില്‍ വീടിന്റെ കാര്‍ഷെഡ്ഡിന് തീപിടിച്ചു. വീടന്റെ വയറിങ് പൂര്‍ണമായും കത്തിനശിച്ചു. കാര്‍ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന ഫര്‍ണീച്ചറടക്കമുള്ള സാധനങ്ങളെല്ലാം കത്തിനശിച്ചു. അങ്ങാടി മേനാതോട്ടംപടിക്ക് സമീപം പുന്നമണ്ണില്‍ മറിയാമ്മ ഉമ്മന്റെ വീടിനാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് കാര്‍ഷെഡ്ഡില്‍നിന്ന് പുക ഉയരുന്നത് റോഡിലൂടെ പോയവരാണ് ആദ്യം കണ്ടത്. വീടിനുള്ളിലുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ല. വീടിനുള്ളില്‍ ഹാളിലെ സ്വിച്ച് ബോര്‍ഡ് പോട്ടിത്തെറിച്ച് ചെറിയ കഷണം മറിയാമ്മ ഉമ്മന്റെ മുഖത്ത് വീണ് പരിക്കേറ്റു. പുറത്തുനിന്നുള്ളവര്‍ ബഹളംവെച്ചപ്പോഴാണ് വീട്ടിനുള്ളിലുള്ളവര്‍ തീ പിടിച്ചവിവരം അറിയുന്നത്. അപ്പോഴേക്കും കോണ്‍ക്രീറ്റ് ഷെഡ്ഡില്‍നിന്ന് വലിയതോതില്‍ പുക ഉയര്‍ന്നു. വീട്ടിലെ സ്വിച്ച്് ബോര്‍ഡുകള്‍ പലതും പൊട്ടിത്തെറിച്ചു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

LIVE NEWS - ONLINE

  • 1
    10 mins ago

    കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

  • 2
    10 mins ago

    കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

  • 3
    22 mins ago

    ശബരിമല; റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

  • 4
    54 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 5
    1 hour ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 6
    2 hours ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 7
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 8
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 9
    19 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം