Wednesday, November 14th, 2018

ലിഗയുടേത് കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ലിഗയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാകമെന്ന പോലീസ് നിഗമനത്തെ കൂടുതല്‍ സാധൂകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

Published On:Apr 28, 2018 | 3:25 pm

തിരു: പോത്തന്‍കോട് നിന്നും കാണാതായി പിന്നീടു തിരുവല്ലത്ത് മരിച്ച നിലയില്‍ കാണപ്പെട്ട ലിത്വാനിയന്‍ സ്വദേശി ലിഗയുടേത് കൊലപാതകമാണെന്ന് ഉറപ്പിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുള്ളതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ലിഗയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാകമെന്ന പോലീസ് നിഗമനത്തെ കൂടുതല്‍ സാധൂകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബലപ്രയോഗത്തിനിടെയാണു ലിഗ കൊല്ലപ്പെട്ടത്. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്ന് തിരുവനന്തപുരം കമ്മീഷണന്‍ പി പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പോലീസ് സര്‍ജന്‍മാരുടെ അഭിപ്രായത്തിലായിരുന്നു പ്രശാന്തിന്റെ പ്രതികരണം. വിഷാദരോഗത്തിന് കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയ ലിഗയെ മാര്‍ച്ച് 14നാണ് കാണാതായത്. തുടര്‍ന്ന് ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസയും പൊലീസും കേരളത്തില്‍ മുഴുവന്‍ അന്വേഷണം നടത്തിയെങ്കിലും ലിഗയെ കണ്ടെത്താനായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കോവളത്തെ വാഴാമുട്ടത്ത് നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    23 mins ago

    ശബരിമല; ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു:

  • 2
    2 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 3
    2 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 4
    3 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    3 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    4 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    4 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    4 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

  • 9
    5 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല