Friday, September 21st, 2018

40 വയസ്സ് കഴിഞ്ഞാലും 18 ന്റെ തിളക്കം.

കുറച്ചു പരിശ്രമിച്ചാല്‍ ഏവര്‍ക്കും സ്ലിം ആയി 18 ന്റെ തിളക്കം ലഭിക്കുന്നതാണ്

Published On:Oct 25, 2017 | 9:30 am

ഏതു പ്രായത്തിലും സ്ലിംമായി, ഭംഗിയോടെ നില്‍ക്കാനാണ് ഏവരും ആഗ്രഹിക്കുക. ‘ഇത്ര പ്രായമായെന്ന് കണ്ടാല്‍ പറയില്ല കേട്ടോ’ എന്ന് ആരെങ്കിലും പറയുന്നത് കേള്‍ക്കാള്‍ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരം ആഗ്രഹങ്ങള്‍ വെറും സ്വപ്‌നങ്ങളില്‍ ഒതുങ്ങുകയാണ് ചെയ്യാറ്. പ്രത്യേകിച്ച് വിവാഹം കഴിഞ്ഞവര്‍ക്ക്, അമിത തടിയും പ്രായക്കൂടുതല്‍ തോന്നുന്നതും പ്രശ്‌നമാണ്. പ്രസവം കഴിയുമ്പോഴേക്കും പലരും അമിത വണ്ണം വെയ്ക്കുന്നു. പിന്നീട് ശരീര സൗന്ദര്യത്തിന് സാധിക്കുന്നില്ല എന്നാണ് പലരുടേയും വാദം. എന്നാല്‍ കുറച്ചു പരിശ്രമിച്ചാല്‍ ഏവര്‍ക്കും സ്ലിം ആയി 18 ന്റെ തിളക്കം ലഭിക്കുന്നതാണ്. അതിന് എറ്റവും ഉദാഹരമാണ് സിനിമാ നടികള്‍. പലപ്പോഴും അവരുടെ ശരിക്കുള്ള പ്രായം കണ്ടാല്‍ തോന്നിക്കില്ല എന്നതാണ് സത്യം. ബോളിവുഡ് നടിമാരുടെ കാര്യം തന്നെ അതിന് വലിയ തെളിവാണ്.
കാജോള്‍ അജയ്‌ദേവഗണ്‍, സോനം കപൂര്‍, എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയതും പ്രായത്തെ വെല്ലുന്ന സൗന്ദര്യം കാരണമാണ്. ഈ പ്രായത്തിലും ഇത്തരത്തില്‍ ചെറുപ്പം നിലനിര്‍ത്തുന്നത് എങ്ങനെ എന്ന പലരും അത്ഭുതപ്പെട്ടിരിക്കം. പക്ഷെ ഇവര്‍ എല്ലാവരും ചെയ്യുന്നത് ഒരേ കാര്യങ്ങള്‍ തന്നെയാണ്. കഠിന പരിശ്രമം, ചിട്ടയായ ആഹാര ശീലം, വ്യായാമം, തീരുന്നില്ല ഇവരുടെ പ്രയത്‌നങ്ങള്‍. ശ്രമിച്ചാല്‍ ഈ നടിമാരെ പോലെ നമുക്കും സൗന്ദര്യത്തെ നിലനിര്‍ത്താന്‍ സാധിക്കും. ജീവിതത്തിലെ ചില ശൈലികള്‍ മാറ്റി പുതിയ ചിട്ടകള്‍ കൊണ്ടു വന്നാല്‍ മതി.
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നത് എന്തു കൊണ്ടും നല്ലതാണ്. രാവിലെയോ, വൈകുന്നേരങ്ങളിലോ അതിനായി സമയം കണ്ടെത്തുക. ശരീരത്തിന് മാത്രമല്ല മനസും ശാന്തമാക്കുന്നു. മനസ് ശാന്തമായാല്‍ തന്നെ സൗന്ദര്യം ഒന്നു കൂടും. ഡാന്‍സ് അറിയുന്നവര്‍ അതിന് ശ്രമിക്കുന്നതും നല്ല വ്യായാമമാണ്. ടെന്‍ഷനുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. വെറുതെയിരിക്കുന്ന സമയങ്ങളില്‍ ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഇഷ്ടമുള്ള എന്തെങ്കിലും പ്രവര്‍ത്തകള്‍ ചെയ്യുക. ഇത് ടെന്‍ഷന്‍ ഇല്ലാതാക്കുന്നു. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് ഭക്ഷണത്തിലെ ചിട്ട. അമിതമായി വാരിവലിച്ച് ആഹാരം കഴിക്കരുത്. നമുക്ക് ആവശ്യമുള്ളത് മാത്രം കഴിക്കുക. രാവിലെ തേന്‍ ചേര്‍ത്ത് ലൈം ടീ കുടിക്കുന്നത് നല്ലതാണ്, തടി കുറക്കും. പ്രാതല്‍ ആവശ്യത്തിന്. ഉച്ചയ്ക്ക് ഇഷ്ടമുള്ളത് എന്താണോ അത് കഴിക്കുക. കൂടുതല്‍ കഴിച്ചാലും പ്രശ്‌നമില്ല. രാത്രി ഭക്ഷണത്തിന്റെ അളവ് കുറക്കാന്‍ ശ്രമിക്കുക. ഓട്‌സ്, സാലഡ്, ഫ്രൂട്‌സ് എന്നിവ കഴിക്കുന്നതാണ് നല്ലത്. ഫ്രൂട് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതു കൊണ്ട് ഇടയ്ക്ക് അവ കഴിക്കന്നത് നല്ലതാണ്. വെള്ളം അത്യാവശ്യഘടകമാണ്. വെള്ളം കുടിക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയരുത്. ഡ്രൈ സ്‌കിന്‍ പ്രായകൂടുതല്‍ തോന്നാന്‍ കാരണമാവുന്നു അതിനാല്‍ വെള്ളം അത്യാവശ്യമാണ്. പഴങ്ങള്‍, വെജിറ്റബിള്‍, പ്രോട്ടീന്‍, വിറ്റാന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരം ശീലമാക്കുക. ഇത്രയും കാര്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ തന്നെ നമ്മുടെ ചെറുപ്പം എന്നെന്നും നിലനില്‍ക്കുമെന്നതിന് ഒരു സംശയവും വേണ്ട.

LIVE NEWS - ONLINE

 • 1
  13 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  14 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  17 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  19 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 5
  20 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 6
  20 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 7
  21 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 8
  21 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

 • 9
  22 hours ago

  ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍