Friday, September 21st, 2018

ജീവന്‍രക്ഷാ മരുന്നുവിലയില്‍ വന്‍ചൂഷണം: സംഘടനകള്‍ക്ക് വന്‍പിഴ

        കോട്ടയം : ജീവന്‍രക്ഷാ മരുന്നുവിപണിയില്‍ വന്‍ചൂഷണം നടത്തുകയും സ്വതന്ത്രമായ വ്യാപാരത്തിനു തടസ്സം നില്‍ക്കുകയും ചെയ്തുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നു മരുന്നുവ്യാപാരികളുടെ സംഘടനകള്‍ക്കു കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ വന്‍പിഴ. ദേശീയ സംഘടനയായ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സിന് 50 കോടിരൂപയും കേരളത്തിലെ തന്നെ സംഘടനയായ ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന് അഞ്ചുകോടി രൂപയുമാണു കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പിഴചുമത്തിയത്. തുക നാലാഴ്ചയ്ക്കുള്ളില്‍ അസോസിയേഷന്‍ അംഗങ്ങളില്‍ … Continue reading "ജീവന്‍രക്ഷാ മരുന്നുവിലയില്‍ വന്‍ചൂഷണം: സംഘടനകള്‍ക്ക് വന്‍പിഴ"

Published On:Dec 25, 2013 | 11:05 am

Competition Commission of India

 

 

 

 
കോട്ടയം : ജീവന്‍രക്ഷാ മരുന്നുവിപണിയില്‍ വന്‍ചൂഷണം നടത്തുകയും സ്വതന്ത്രമായ വ്യാപാരത്തിനു തടസ്സം നില്‍ക്കുകയും ചെയ്തുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നു മരുന്നുവ്യാപാരികളുടെ സംഘടനകള്‍ക്കു കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ വന്‍പിഴ. ദേശീയ സംഘടനയായ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സിന് 50 കോടിരൂപയും കേരളത്തിലെ തന്നെ സംഘടനയായ ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന് അഞ്ചുകോടി രൂപയുമാണു കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പിഴചുമത്തിയത്. തുക നാലാഴ്ചയ്ക്കുള്ളില്‍ അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നു പിരിച്ചെടുത്തു അടയ്ക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്.
വീഴ്ച വരുത്തുന്ന പക്ഷം സംഘടനകളുടെ സ്വത്തും മറ്റ് ആസ്തികളും ജപ്തിചെയ്തു പിഴ ഈടാക്കും. മരുന്നുവിപണിയില്‍ ഇടപെട്ടു കമ്പനികള്‍ക്കും സ്‌റ്റോക്കിസ്റ്റുകള്‍ക്കും മേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കമ്മിഷന്‍ കഴിഞ്ഞ ആഴ്ച അസോസിയേഷനു കത്തിലൂടെ താക്കീതു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു ഈ വന്‍പിഴ. കോംപറ്റീഷന്‍ കമ്മിഷന്‍ അംഗം ജസ്റ്റിസ് എസ്.എന്‍. ദിഗ്രയാണു നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന പി വി ആര്‍ മെഡിക്കല്‍ ഏജന്‍സീസ്, സന്ധ്യ ഡ്രഗ് ഏജന്‍സി എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു ഈ നടപടി.

LIVE NEWS - ONLINE

  • 1
    31 mins ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 2
    45 mins ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 3
    1 hour ago

    പെട്രോളിന് ഇന്നും വില കൂടി

  • 4
    1 hour ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 5
    2 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 6
    3 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 7
    4 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച

  • 8
    15 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 9
    16 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി