Saturday, September 22nd, 2018

പുതിയ ലക്സസ് LX 570 ഇന്ത്യയില്‍

2.32 കോടി രൂപയാണ് LX 570 യുടെ എക്സ്ഷോറൂം വില

Published On:May 22, 2018 | 9:35 am

ലക്സസ് LX 570 എസ്.യു.വി ഇന്ത്യയിലെത്തി. 2.32 കോടി രൂപയാണ് LX 570 യുടെ എക്സ്ഷോറൂം വില. ആഗോള വിപണിയില്‍ ലെക്സസിന്റെ ഫ്ളാഗ്ഷിപ്പ് എസ്യുവിയാണ് LX 570.
ഇരട്ടനിറത്തിലാണ് അകത്തളം. 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റെ സംവിധാനവും 14 സെന്‍സറുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും അകത്തളത്തെ മനോഹരമാക്കുന്നു. 19 സ്പീക്കറുകളുള്ള മാര്‍ക്കിന്‍ ലെവിന്‍സണ്‍ ഓഡിയോ സംവിധാനം. വയര്‍ലെസ് ചാര്‍ജ്ജിംഗ്, ഹെഡ്സ്-അപ് ഡിസ്പ്ലേ, ആഢംബര സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവ എസ്യുവിയിലെ മറ്റു വിശേഷങ്ങളാണ്.
മൂന്ന് നിരകളിലായി ഏഴ് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക 11.6 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയും LX 570 യില്‍ ഒരുങ്ങുന്നു. 5.7 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനിലാണ് പുതിയ ലെക്സസ് LX 570 യുടെ ഒരുക്കം. എഞ്ചിന് 362 bhp കരുത്തും 530 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ലെക്സസ് LX 570 യ്ക്ക് 7.7 സെക്കന്‍ഡുകള്‍ മതി.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    3 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    6 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    8 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    8 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    8 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    11 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    11 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    11 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള