Saturday, September 22nd, 2018

കത്തെഴുതിയത് താന് തന്നെ: സരിത

കത്തിനെ ഉമ്മന്‍ചാണ്ടി ഭയപ്പെടുന്നുണ്ട്.

Published On:Aug 3, 2018 | 4:08 pm

തിരു: സോളാര്‍ കേസില്‍ ജയിലില്‍ കഴിയവെ താനെഴുതിയ കത്തില്‍ കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോപണം കേസിലെ രണ്ടാം പ്രതിയായ സരിത എസ്.നായര്‍ തള്ളി. കത്തെഴുതിയത് താന്‍ തന്നെയാണ് സരിത പറഞ്ഞു. താനെഴുതിയ കത്തിനെ ഉമ്മന്‍ചാണ്ടി ഭയപ്പെടുന്നുണ്ട്. അതിനാലാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്നും സരിത ആരോപിച്ചു
ജയിലില്‍ കഴിയവെ എഴുതിയ 21 പേജുള്ള കത്തില്‍ മൂന്ന് പേജ് കൂടി ചേര്‍ത്ത് 24 പേജാക്കി മാറ്റിയത് ഗണേശ് കുമാറാണെന്നായിരുന്നു ഉമ്മന്‍ചാണ്ടി ഇന്ന് കൊട്ടാരക്കര കോടതിയില്‍ ഹാജരായി പറഞ്ഞത്. യു.ഡി.എഫിന്റെ കാലത്ത് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഗണേശിന് തിരികെ വരാന്‍ കഴിയാത്തതിന്റെ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 2
    1 hour ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 3
    1 hour ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 4
    4 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 5
    4 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 6
    4 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 7
    4 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 8
    5 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 9
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി