Tuesday, November 20th, 2018

എലിപ്പനി; ലക്ഷണവും പ്രതിരോധവും

എലിപ്പനിയുടെ ലക്ഷണങ്ങളെ ആദ്യം തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നടത്തുകയാണ് ആദ്യം ചെയ്യണം

Published On:Sep 3, 2018 | 8:58 am

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനിടയില്‍ രോഗങ്ങള്‍ കൊണ്ട് ബുദ്ധമുട്ടുകയാണ് കേരളം. ഇതില്‍ എലിപ്പനി ഏറ്റവും ശക്തിപ്രാവിക്കുന്നു. നിരവധി പേരാണ് എലിപ്പനിയെ തുടര്‍ന്ന് മരണമടഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എലിപ്പനിക്കുള്ള സാഹചര്യങ്ങള്‍ പരമാവധി ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൂടാതെ എലിപ്പനിയുടെ ലക്ഷണങ്ങളെ ആദ്യം തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നടത്തുകയാണ് ആദ്യം ചെയ്യണം. ഒരിക്കലും സ്വയം ചികിത്സ നടത്താതെ വേണം എലിപ്പനിക്ക് ചികിത്സ തേടുന്നത്.
ലക്ഷണങ്ങള്‍
കഠിനമായ പനി, തലവേദന, കണ്ണിനു ചുറ്റും ചുവന്ന നിറം, ചര്‍മ്മത്തിലെ ചുവന്ന തടിപ്പുകള്‍, വെളിച്ചം നോക്കുന്നതിനുള്ള പ്രയാസം എന്നിവയെല്ലാം ഇത്തരത്തില്‍ എലിപ്പനി ഉണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്.
പ്രതിരോധിക്കുന്നതിന്
1 വീടും പരിസരവും വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ വൃത്തിയാക്കുമ്പോള്‍ കൈയ്യുറയും കാലുറയും ധരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കിട്ടിയില്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് കൈയ്യും കാലും മൂടേണ്ടത് അത്യാവശ്യമാണ്.
2 കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്, കുളിക്കരുത്
3 വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക. വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം ഉപയോഗിക്കുക.
4 എലി കൂടുതലുള്ള അവസ്ഥകള്‍ ചുറ്റും ഉണ്ടെങ്കില്‍ ഇത്തരം പരിതസ്ഥിതികളെ ശ്രദ്ധിക്കണം. ഇവയുടെ ശരീരത്തില്‍ നിന്നും പലപ്പോഴും വളര്‍ത്തു മൃഗങ്ങളിലേക്ക് ബാക്ടീരിയ പകരുന്നു. ഇവ വളര്‍ത്തു മൃഗങ്ങളുടെ മൂത്രം, സ്രവങ്ങള്‍ എന്നിവ വഴിയാണ് പലപ്പോഴും രോഗാണുക്കള്‍ മനുഷ്യരിലേക്ക് പകരുന്നത്.
5 ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. വെള്ളം എപ്പോഴും തിളപ്പിച്ചാറ്റി കുടിക്കുക, മാത്രമല്ല പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ ഭക്ഷണവും വെള്ളവും അടച്ച് വെച്ച് സൂക്ഷിക്കുക. മാത്രമല്ല എലിമൂത്രവും വിസ്സര്‍ജ്യവും ഒരിക്കലും വരാത്ത രീതിയില്‍ വേണം ഭക്ഷണം സൂക്ഷിക്കേണ്ടത്.
6 മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക. മാലിന്യം കുന്നുകൂടുന്നത് എലികള്‍ പെറ്റുപെരുകാന്‍ കാരണമാകും.

LIVE NEWS - ONLINE

  • 1
    1 hour ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    3 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    5 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    7 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    8 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    9 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    9 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    10 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    10 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി