Sunday, September 23rd, 2018

വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു

ആക്രമണം നടന്ന സ്ഥലത്ത്‌നിന്നും അമ്പത് മീറ്റര്‍ അകലെയാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

Published On:Jun 16, 2018 | 10:02 am

തൃശൂര്‍: അതിരപ്പിള്ളി വാല്‍പ്പാറ കാഞ്ചമല എസ്‌റ്റേറ്റില്‍ പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. വാല്‍പ്പാറയില്‍ മതിയുടെ ഭാര്യ കൈലാസമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് പുലി കൈലാസയെ അക്രമിച്ചത്. ആക്രമണം നടന്ന സ്ഥലത്ത്‌നിന്നും അമ്പത് മീറ്റര്‍ അകലെയാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കുറച്ചുനാളായി ഇവിടെ പുലിയുടെ ശല്യം രൂക്ഷമായിരുന്നു. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. തോട്ടം തൊഴിലാളിയായ വീട്ടമ്മ തുണികഴുകുന്നതിനിടിയില്‍ ഇവരെ പുലി പൊന്തക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോകുകയായിരുന്നു. ഇവര്‍ തിരിച്ചെത്താന്‍ വൈകിയതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ചോരത്തുള്ളികള്‍ കാണുകയും തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    11 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    14 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    16 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    16 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    16 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    19 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    19 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    19 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള