Sunday, November 18th, 2018

പുലി കെണിയില്‍ വീണു

തൃശൂര്‍: വാല്‍പ്പാറ സിങ്കോണ എസ്‌റ്റേറ്റില്‍ പുലി കെണിയില്‍ വീണു. ഞായറാഴ്ച പാതിരക്ക് പന്ത്രണ്ടരയോടെയാണ് ഏകദേശം അഞ്ചുവയസ്സുള്ള ആണ്‍പുലി കുടുങ്ങിയത്. വാല്‍പ്പാറ കാഞ്ചമല എസ്‌റ്റേറ്റില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ പുലി കൊന്നിരുന്നു. എന്നാല്‍, തൊഴിലാളിസ്ത്രീയെ ആക്രമിച്ച പുലിയാണോ ഇതെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് വനപാലകര്‍ പറഞ്ഞത്. നിരവധി പുലികള്‍ ഈ മേഖലയിലുണ്ട്. അലര്‍ച്ച കേട്ട് നാട്ടുകാര്‍ ചെന്നുനോക്കിയപ്പോഴാണ് പുലി കെണിയിലായ വിവരമറിഞ്ഞത്. ഉടനെത്തന്നെ വനപാലകരെ വിവരമറിയിക്കുകയും രാവിലെ ഏഴോടെ വനപാലകര്‍ പുലിയെ കൂടുവച്ചിടത്ത് നിന്ന് മാറ്റി. തമിഴ്‌നാട് വനംവകുപ്പിലെ ഡോ. … Continue reading "പുലി കെണിയില്‍ വീണു"

Published On:Jun 19, 2018 | 8:04 am

തൃശൂര്‍: വാല്‍പ്പാറ സിങ്കോണ എസ്‌റ്റേറ്റില്‍ പുലി കെണിയില്‍ വീണു. ഞായറാഴ്ച പാതിരക്ക് പന്ത്രണ്ടരയോടെയാണ് ഏകദേശം അഞ്ചുവയസ്സുള്ള ആണ്‍പുലി കുടുങ്ങിയത്. വാല്‍പ്പാറ കാഞ്ചമല എസ്‌റ്റേറ്റില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ പുലി കൊന്നിരുന്നു. എന്നാല്‍, തൊഴിലാളിസ്ത്രീയെ ആക്രമിച്ച പുലിയാണോ ഇതെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് വനപാലകര്‍ പറഞ്ഞത്. നിരവധി പുലികള്‍ ഈ മേഖലയിലുണ്ട്. അലര്‍ച്ച കേട്ട് നാട്ടുകാര്‍ ചെന്നുനോക്കിയപ്പോഴാണ് പുലി കെണിയിലായ വിവരമറിഞ്ഞത്. ഉടനെത്തന്നെ വനപാലകരെ വിവരമറിയിക്കുകയും രാവിലെ ഏഴോടെ വനപാലകര്‍ പുലിയെ കൂടുവച്ചിടത്ത് നിന്ന് മാറ്റി. തമിഴ്‌നാട് വനംവകുപ്പിലെ ഡോ. മനോഹരന്‍, റിട്ട. റേഞ്ച് ഓഫീസര്‍ തങ്കരാജ് പനീര്‍ശെല്‍വം, റേഞ്ച് ഓഫീസര്‍ ശേഖര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സംഭവസ്ഥലത്തെത്തി കഴിഞ്ഞയാഴ്ച ക്വാര്‍ട്ടേഴ്‌സിന് സമീപംനിന്ന യുവതിയെ പുലി ആക്രമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് തേയിലത്തോട്ടത്തില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചത്.

LIVE NEWS - ONLINE

  • 1
    2 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    4 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    4 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    5 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    18 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    19 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    22 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം