പത്തനംതിട്ട: സീതത്തോട് ആങ്ങമൂഴി കൊച്ചാണ്ടിയില്‍ പുലി വളര്‍ത്തു നായെ കൊന്നു. ചേന്നാട്ട് സണ്ണിയുടെ നായെയാണ് പുലി കൊന്നത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ നായയുടെ കുര കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ഇതിനോടകം നായയുമായി പുലി കടന്നിരുന്നു. വീടിന്റെ മുറ്റത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് പുലിയാണെന്ന് സ്ഥിരീകരിച്ചത്. ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസില്‍ വീട്ടുകാര്‍ വിവരം അറിയിച്ചു.