Friday, September 21st, 2018

വയര്‍ കുറയ്ക്കാന്‍ ചെറുനാരങ്ങ വിദ്യ!

വയര്‍ ചാടുന്നതിന് ഉത്തര പരിഹാരമാണ് ചെറുനാരങ്ങ, ഇത് വയറിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു

Published On:Apr 7, 2018 | 8:56 am

ആരോഗ്യ, മുടി, ചര്‍മസംരക്ഷണത്തിന് എന്നിവയ്ക്ക ഏറെ ഗുണം ചെയ്യുന്നതാണ് ചെറുനാരങ്ങ. നാരങ്ങയില്‍ പലതരത്തിലെ വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളുടെ നല്ലൊരു കലവറ കൂടിയാണിത്. ഇതുകൊണ്ടുതന്നെ ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. വയറു ചാടുന്നതിന് ഉത്തര പരിഹാരമാണ് ചെറുനാരങ്ങ. ഇത് വയറിലെ കൊഴുപ്പ് ഇല്ലാതാക്കി വലുപ്പം കുറക്കുന്നു. ചെറുനാരങ്ങ ഈ തരത്തില്‍ ഉപയോഗിച്ചചാല്‍ വയറ് ചാടുന്നത് പരിഹരിക്കാം.
ഇളംചൂടുവെള്ളത്തില്‍ പകുതി ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു ചേര്‍ക്കുക. ഇതില്‍ ഉപ്പിട്ടു രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. ഇതും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ അര മുറി നാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. ഇതിലേയ്ക്ക് 3 വെളുത്തുള്ളി അല്ലി ചതച്ചതും ഇഞ്ചി ചതച്ചതുമിട്ട് അര മണിക്കൂര്‍ വയ്ക്കുക. പിന്നീട് ഇത് ഊറ്റിയെടുത്തു കുടിയ്ക്കാം. ദഹനത്തിനും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും കൂടി ഇത് നല്ലതാണ്. വയര്‍ കുറയാന്‍ സഹായിക്കും
രാവിലെ വെറുംവയറ്റില്‍ ഇളംചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കുന്നത് വയര്‍ പോകാനുള്ള നല്ലൊരു പരിഹാരമാണ്. കറുവാപ്പട്ടയിട്ട വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നതും വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതും അടുപ്പിച്ചും ചെയ്യുക. ചെറുനാരങ്ങയുടെ തൊലിയിലും ഏറെ പോഷകങ്ങളുണ്ട്. ഇതിലെ നീരെടുത്തു മാറ്റി ഈ തൊലികള്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. കുറച്ചുനേരം ചെറുചൂടില്‍ വേണം, തിളപ്പിയ്ക്കാന്‍. പിന്നീട് ഇത് ഊറ്റിവാങ്ങി ചെറുചൂടില്‍ തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 2
    3 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 3
    7 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 4
    8 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 5
    8 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 6
    8 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 7
    9 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 8
    9 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 9
    10 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം