Friday, April 19th, 2019

ലിഗയുടെ മരണം; അന്വേഷണം കുറ്റമറ്റതാകണം

ആയുര്‍വേദ ചികിത്സക്കായി കേരളത്തിലെത്തിയ ലാത്വിയന്‍ സ്വദേശിനി ലിഗ സ്‌ക്രോമേന കോവളത്ത് മരിച്ച സംഭവത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ദുരൂഹത തുടരുന്നു. മരണകാരണം കണ്ടെത്താനാവാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. ലിഗയെ കാണാതായതിനെത്തുടര്‍ന്നുള്ള അന്വേഷണം നടക്കവെ ദിവസങ്ങള്‍ക്ക് ശേഷം തലവേര്‍പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു. കൊലപാതക സാധ്യതക്കുള്ള തെളിവുകളൊന്നും മൃതദേഹം കാണപ്പെട്ട പ്രദേശത്ത് നിന്നും കണ്ടെത്താനാവാത്തതും പോലീസിനെ കുഴക്കുന്നു. ലിഗക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്ന് അന്വേഷണം ആവശ്യപ്പെട്ട് കേരളത്തില്‍ കഴിയുന്ന സഹോദരിയും പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ശ്വാസം … Continue reading "ലിഗയുടെ മരണം; അന്വേഷണം കുറ്റമറ്റതാകണം"

Published On:Apr 26, 2018 | 2:35 pm

ആയുര്‍വേദ ചികിത്സക്കായി കേരളത്തിലെത്തിയ ലാത്വിയന്‍ സ്വദേശിനി ലിഗ സ്‌ക്രോമേന കോവളത്ത് മരിച്ച സംഭവത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ദുരൂഹത തുടരുന്നു. മരണകാരണം കണ്ടെത്താനാവാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. ലിഗയെ കാണാതായതിനെത്തുടര്‍ന്നുള്ള അന്വേഷണം നടക്കവെ ദിവസങ്ങള്‍ക്ക് ശേഷം തലവേര്‍പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു. കൊലപാതക സാധ്യതക്കുള്ള തെളിവുകളൊന്നും മൃതദേഹം കാണപ്പെട്ട പ്രദേശത്ത് നിന്നും കണ്ടെത്താനാവാത്തതും പോലീസിനെ കുഴക്കുന്നു. ലിഗക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്ന് അന്വേഷണം ആവശ്യപ്പെട്ട് കേരളത്തില്‍ കഴിയുന്ന സഹോദരിയും പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ശ്വാസം മുട്ടിയാകും മരണപ്പെട്ടതെന്ന നിഗമനത്തിലാണ്. ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് ഇത് ശരിവെക്കുന്നു. ഇന്ത്യയിലെത്തുന്ന വിദേശസഞ്ചാരികള്‍ക്കും ചികിത്സാര്‍ത്ഥം എത്തുന്നവര്‍ക്കും മതിയായ സംരക്ഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വിനോദ സഞ്ചാരമേഖലയിലെ സൗകര്യങ്ങളില്‍ അതൃപ്തിയുളവാക്കുന്ന സ്ഥിതിവിശേഷങ്ങള്‍ നിലനില്‍ക്കുന്നത് ടൂറിസം വ്യവസായത്തെ ബാധിക്കും. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വിദേശവനിതയുടെ അസ്വാഭാവിക മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുത്തത് സ്വാഗതാര്‍ഹമാണ്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മരണകാരണം വ്യക്തമാവണം. ലിഗയുടെ കുടുംബാംഗങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാനും കഴിയണം. മൃതദേഹം സ്വന്തം നാട്ടിലെത്തിക്കാനുള്ള സഹായം ടൂറിസം വകുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്്. നിലവിലുള്ള അന്വേഷണത്തില്‍ ലിഗയുടെ സഹോദരി ഇല്‍സി സ്‌ക്രോമേന പ്രകടിപ്പിച്ച വിശ്വാസം പോലീസിന്റെ അന്വേഷണത്തിന് സഹായകരമാണ്. സാഹചര്യതെളിവും ലിഗയുടെ മാനസിക നിലയും ഇത് ആത്മഹത്യയാകാമെന്ന സംശയമാണ് ഉണ്ടാക്കുന്നതെങ്കിലും സഹോദരി ഇത് വിശ്വസിക്കുന്നില്ല. കൊലപാതകമാണെന്ന സംശയത്തില്‍ അന്വേഷണം വേണമെന്ന നിലപാടില്‍ കുടുംബം ഉറച്ചുനില്‍ക്കുന്നത് പോലീസിനെ കുഴക്കുന്നു. മരണപ്പെട്ടത് വിദേശവനിതയായതിനാല്‍ ഗൗരവമായ പിഴവില്ലാത്ത അന്വേഷണം തന്നെയാണ് പോലീസ് നടത്തുന്നത്. അന്വേഷണത്തില്‍ തുടക്കത്തിലുണ്ടായിരുന്ന പരാതി ഇപ്പോഴില്ലെന്ന് ഐ ജി മനോജ് അബ്രഹാമിനെ കണ്ടശേഷം സഹോദരി ഇലീസ് അറിയിച്ചു. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുകളും അവരാഗ്രഹിക്കുന്നില്ല. കേരളം വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമല്ലെന്ന സംശയത്തിന് ഇടയാകാത്ത തരത്തില്‍ മരണസാഹചര്യം കുടുംബാംഗങ്ങള്‍ക്ക് കൂടി വ്യക്തമാകത്തക്ക രീതിയിലുള്ള പിഴവുകളില്ലാത്ത അന്വേഷണമാണ് ആവശ്യം.

LIVE NEWS - ONLINE

 • 1
  4 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  6 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  8 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  9 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  9 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  10 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  11 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  12 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  12 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം