Monday, July 22nd, 2019

ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു

കുറ്റിക്കാട്ടില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് ഏകദേശം സ്ഥിരീകരിച്ചു.

Published On:Apr 25, 2018 | 11:37 am

തിരു: തിരുവല്ലത്ത് ലിത്വാനിയന്‍ സ്വദേശിനി ലിഗയെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതക സംശയം ബലപ്പെടുന്നു. കുറ്റിക്കാട്ടില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് ഏകദേശം സ്ഥിരീകരിച്ചു. പഴകിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതില്‍ നിന്നാണ് മരണം ശ്വാസംമുട്ടിയാകാം എന്ന പ്രാഥമിക നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തിയത്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുകയോ അന്വേഷണ സംഘത്തെ അറിയിക്കുകയോ ചെയ്തിട്ടില്ല. ഇന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്ന ശേഷമേ മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തില്‍ മെഡിക്കല്‍ സംഘം എത്തൂ. ആന്തരികാവയവങ്ങളുടെ പരിശോധന ഫലത്തിനായി അന്വേഷണ സംഘവും കാത്തിരിക്കുകയാണ്. അതിനിടെ കൂടുതല്‍ ദുരൂഹത ഉയര്‍ത്തി വ്യത്യസ്തമായ മൊഴികളും പോലീസിന് ലഭിക്കുന്നുണ്ട്. അന്തിമ നിഗമനം രാസപരിശോധനാ ഫലം കിട്ടിയശേഷം മാത്രമേ അറിയാനകൂ. ലിഗയെ കോവളത്ത് വിട്ട ഓട്ടോ െ്രെഡവറുടെ മൊഴിയും മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ലിഗയുടെ മൃതദേഹത്തില്‍ കിടക്കുന്ന ജാക്കറ്റ് കോവളത്ത് കൊണ്ടു വിടുമ്പോള്‍ ലിഗ ധരിച്ചിരുന്നില്ലെന്നാണ് ഓട്ടോ ഡ്രൈവരുടെ മൊഴി.

LIVE NEWS - ONLINE

  • 1
    2 mins ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 2
    5 mins ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 3
    38 mins ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 4
    1 hour ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 5
    2 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 6
    3 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 7
    3 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 8
    3 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു

  • 9
    3 hours ago

    വീട്ടമ്മ മരിച്ച നിലയില്‍