Tuesday, November 13th, 2018

അഭ്രപാളിക്ക് പുറത്ത് അഭിനയിച്ച് ലീന തട്ടിയെടുത്തത് കോടികള്‍

കണ്ണൂര്‍ : സിനിമയില്‍ ക്ലച്ച് പിടിച്ചില്ലെങ്കിലും സിനിമക്ക് പുറത്ത് മികച്ച ‘അഭിനയ’ത്തിലൂടെയാണ് നടി ലീനാ മരിയാപോള്‍(25) കോടികള്‍ കബളിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ചെന്നൈ കനറാബാങ്കില്‍ നിന്ന്് 19 കോടി രൂപ തട്ടിയെടുത്തത്. ഇതിന് പുറമെ ബംഗലൂരുവില്‍ റിയല്‍ എസ്റ്റേറ്റ് ഉടമയുടെ പക്കല്‍ നിന്ന് ഒരു കോടിയിലേറെ രൂപയും തട്ടിയെടുത്തിട്ടുണ്ട്. ഈ രണ്ടു കേസുകളിലാണ് ഇവര്‍ പിടിയിലായത്. ഒരു മാസമായി ദക്ഷിണ ഡല്‍ഹി ഫത്തേപ്പൂര്‍ ബേരി അസോളയിലുള്ള ഫാം ഹൗസില്‍ ഒളിച്ച് താമസിച്ചിരുന്ന ലീനയെ ഒരു … Continue reading "അഭ്രപാളിക്ക് പുറത്ത് അഭിനയിച്ച് ലീന തട്ടിയെടുത്തത് കോടികള്‍"

Published On:May 29, 2013 | 11:38 am

LEENA-MARIA-PAULകണ്ണൂര്‍ : സിനിമയില്‍ ക്ലച്ച് പിടിച്ചില്ലെങ്കിലും സിനിമക്ക് പുറത്ത് മികച്ച ‘അഭിനയ’ത്തിലൂടെയാണ് നടി ലീനാ മരിയാപോള്‍(25) കോടികള്‍ കബളിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ചെന്നൈ കനറാബാങ്കില്‍ നിന്ന്് 19 കോടി രൂപ തട്ടിയെടുത്തത്. ഇതിന് പുറമെ ബംഗലൂരുവില്‍ റിയല്‍ എസ്റ്റേറ്റ് ഉടമയുടെ പക്കല്‍ നിന്ന് ഒരു കോടിയിലേറെ രൂപയും തട്ടിയെടുത്തിട്ടുണ്ട്. ഈ രണ്ടു കേസുകളിലാണ് ഇവര്‍ പിടിയിലായത്.
ഒരു മാസമായി ദക്ഷിണ ഡല്‍ഹി ഫത്തേപ്പൂര്‍ ബേരി അസോളയിലുള്ള ഫാം ഹൗസില്‍ ഒളിച്ച് താമസിച്ചിരുന്ന ലീനയെ ഒരു മാളില്‍ വെച്ചാണ് ചെന്നൈ ക്രൈംബ്രാഞ്ചും ഡല്‍ഹി പോലീസും വലയിലാക്കിയത്. ഒപ്പമുണ്ടായിരുന്ന യുവാവ് ബാലാജി ചന്ദ്രശേഖര്‍ പോലീസിനെ കബളിപ്പിച്ച് ഓടിരക്ഷപ്പെടുകയും ചെയ്തു. ബാലാജി ബംഗലുരു സ്വദേശിയാണ്. ഇയാള്‍ ലീനയുടെ ഭര്‍ത്താവ് സുഭാഷ് ചന്ദ്രശേഖറാണെന്നും പോലീസ് പറയുന്നു. ഇവരുടെ പക്കല്‍ നിന്ന് ഒമ്പത് അത്യാഡംബര കാറുകളും വിലകൂടിയ 81 വാച്ചുകളുമാണ് പോലീസ് കണ്ടെത്തിയത്. ഈ കാറുകള്‍ മോഷ്ടിച്ചതാണോ വിലക്ക് വാങ്ങിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വലിയൊരു പാര്‍ട്ടി നടത്താനുള്ള ഷോപ്പിംഗിനിടയിലാണ് ലീനയെ വലയിലാക്കിയത്. ബി ഡി എസ് ബിരുദധാരിയായ ലീന തൃശൂര്‍ സ്വദേശിനിയാണ്. ഗള്‍ഫിലാണ് പഠനം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമയിലും മോഡലിംഗ് രംഗത്തും പ്രവര്‍ത്തിക്കുകയാണ്.
റോള്‍ഡ് റോയ്‌സ്, ബി എം ഡബ്ല്യു, ലാന്റ് ക്രൂസര്‍, ഓഡി, നിസാന്‍ തുടങ്ങിയ കാറുകളാണ് ലീനയില്‍ നിന്ന് പിടിച്ചെടുത്തത്. ലീനയുടെ സ്വകാര്യ സുരക്ഷക്കായി വിമുക്തഭടന്മാരടക്കം അരഡസനോളംപേരും ഇവരുടെ കൈവശം 4 തോക്കുകളും ഉണ്ടായിരുന്നുവത്രെ. ഈ മാസം 12നാണ് ഇവര്‍ ഡല്‍ഹിയില്‍ താമസം തുടങ്ങിയത്. പ്രതിമാസം 4 ലക്ഷം രൂപ വാടകക്കാണ് ഫാംഹൗസില്‍ താമസിച്ചിരുന്നത്.
ചെന്നൈയിലെ കനറാബാങ്കില്‍ ജയദീപ് എന്ന പേരില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് ബാലാജി ചന്ദ്രശേഖറും ലീനയും തട്ടിപ്പ് നടത്തിയതത്രെ. കേസ് വന്നതിനെ തുടര്‍ന്ന് ഇവര്‍ ഒളിവിലായിരുന്നു. ഈ കേസില്‍ ബാങ്ക് മാനേജര്‍ അറസ്റ്റിലായിരുന്നു. പിന്നീട് പോലീസിന്റെ നിര്‍ദേശപ്രകാരം കോടതി ഇവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനില്‍ പരസ്യം നല്‍കി യുവാക്കളില്‍ നിന്ന് ഇയാള്‍ പണം തട്ടിയിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് കേസും ചെന്നൈ പോലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യവസായ വികസനത്തിനായി വന്‍തുക വായ്പതരാമെന്ന് വാഗ്ദാനം ചെയ്ത് അന്യസംസ്ഥാനങ്ങളിലും തട്ടിപ്പ് നടത്തി. വായ്പ വാഗ്ദാനം ചെയ്ത് കമ്മീഷന്‍ പണം വാങ്ങിയ ശേഷം മുങ്ങുകയാണ് ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.
ബാലാജി ചന്ദ്രശേഖറിന് മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥരുമായി നല്ല ബനധമുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ഇയാളുടെ സുഹൃത്ത് ശേഖര്‍ റെഡി തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ സഹോദരി പുത്രനാണത്രെ. കര്‍ണാട മുന്‍മുഖ്യമന്ത്രി കുമാരസാമിയുടെ മകന്‍ നിഖില്‍ ഗൗഡയുമായി ലീനക്കും ബാലാജിക്കും ബന്ധമുണ്ട്. ഇവരുമൊന്നിച്ചെടുത്ത ഫോട്ടോകളും പോലീസ് കണ്ടെടുത്തു. മുന്‍ മന്ത്രി ടി ആര്‍ ബാലുവുമൊന്നിച്ചുള്ള ഫോട്ടോയും കണ്ടെത്തിയിട്ടുണ്ട്.
മോഹന്‍ലാല്‍ പ്രധാന വേഷമിട്ട റെഡ്ചില്ലീസ്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, കോബ്ര എന്നീ മലയാള സിനിമയിലും ജോണ്‍ എബ്രഹാം നായകനായ മദ്രാസ് കഫെയിലും നടിയായിരുന്നു ലീന. ഇന്ന് ലീനയെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ശേഷം ചെന്നൈയിലേക്ക് കൊണ്ടുപോകും.

LIVE NEWS - ONLINE

 • 1
  11 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  12 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  12 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  13 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  15 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  17 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  17 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  17 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  18 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി