Wednesday, November 14th, 2018

വളപട്ടണം സ്വദേശിക്ക് ലബനീസ് വധു

കഴിഞ്ഞ 23ന് ഷാര്‍ജയിലെ ഗ്രാന്റ് ഹോട്ടലില്‍ നടന്ന പ്രൗഡഗംഭീര ചടങ്ങിലാണ് ഷിനാന്‍ ഹന്നയുടെ കഴുത്തില്‍ വരണമാല്യം അണിയിച്ചത്.

Published On:Jun 28, 2018 | 9:09 am

വളപട്ടണം: മണലാരണ്യത്തില്‍ മൊട്ടിട്ട മലയാളി യുവാവിന്റെ പ്രണയത്തിന് മണലാരണ്യത്തില്‍ തന്നെ സാഫല്യം. വളപട്ടണം സ്വദേശി ദുബായിയിലെ വന്‍കിട പെര്‍ഫ്യൂം കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജറുമായ ഷിനാനാണ് ലബ്‌നാനി സ്വദേശി ഹന്നയെ വരണമാല്യം അണിയിച്ചത്.
ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇരുവരും അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഒടുവില്‍ ഇരുവരുടെയും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഈ ബന്ധം ഇഷ്ടമായി. അങ്ങനെ കഴിഞ്ഞ 23ന് ഷാര്‍ജയിലെ ഗ്രാന്റ് ഹോട്ടലില്‍ നടന്ന പ്രൗഡഗംഭീര ചടങ്ങില്‍ ഷിനാന്‍ ഹന്നയുടെ കഴുത്തില്‍ വരണമാല്യം അണിയിച്ചപ്പോള്‍ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ ഭേദിച്ച് ജീവിതത്തില്‍ ഇരുവരും ഒന്നായി. വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കളും ചടങ്ങിനെത്തുകയും ഇരുവര്‍ക്കും സ്‌നേഹസമ്മാനങ്ങള്‍ നല്‍കി ആശിര്‍വദിക്കുകയും ചെയ്തു. ഇരുവരുടെയും ജന്മനാട്ടിലും പ്രത്യേക വിരുന്നുകള്‍ നടക്കും. ഇതിന്റെ ഭാഗമായി ഷിനാനും ഹന്നയും നാളെ കേരളത്തിലെത്തും. ഷിനാന്റെ ജന്മദേശമായ വളപട്ടണം തങ്ങള്‍വയല്‍ വീട്ടിലാണ് വിവാഹ സല്‍ക്കാരം നടക്കുക.
കെ പി ആബിദിന്റെയും ഇ പി സീനത്തിന്റെയും മകനാണ് ഷിനാന്‍. ഹന്ന ജനിച്ചതും പഠിച്ചതുമൊക്കെ ദുബായിയിലാണ്.

LIVE NEWS - ONLINE

  • 1
    8 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    9 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    11 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    15 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    15 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    15 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    16 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    17 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    17 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി