Wednesday, November 21st, 2018

ലീഗ് ഓഫീസ് കെട്ടിടത്തിലെ പൊട്ടിത്തെറി സമഗ്രാന്വേഷണം നടത്തണം

ഇരിട്ടിയിലെ മുസ്ലിംലീഗ് ഓഫീസ് കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായ സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകണം. പ്രളയ ദുരിതകാലത്ത് നാട് ആധിയിലാണ്ടിരിക്കെ നാട്ടില്‍ വീണ്ടും സമാധാനഭംഗമുണ്ടാകുന്നത് പൊറുക്കാവുന്ന കാര്യമല്ല. സ്‌ഫോടനത്തില്‍ ഓഫീസിനും കെട്ടിടത്തിനും സാരമായ കേടുപാടുണ്ടായി. നാടന്‍ ബോംബും വടിവാളും അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തതായി പോലീസ് സൂചിപ്പിക്കുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും തകരാറുണ്ടായി. രണ്ടുകിലോമീറ്ററോളം ചുറ്റളവില്‍ സ്‌ഫോടന ശബ്ദം കേട്ടു. പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ പരിശോധനയില്‍ സി എച്ച് സെന്ററിലാണ് സ്‌ഫോടനമെന്ന് കണ്ടെത്തയത്. എയര്‍കണ്ടീഷണറിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് ലീഗ് … Continue reading "ലീഗ് ഓഫീസ് കെട്ടിടത്തിലെ പൊട്ടിത്തെറി സമഗ്രാന്വേഷണം നടത്തണം"

Published On:Aug 29, 2018 | 1:49 pm

ഇരിട്ടിയിലെ മുസ്ലിംലീഗ് ഓഫീസ് കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായ സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകണം. പ്രളയ ദുരിതകാലത്ത് നാട് ആധിയിലാണ്ടിരിക്കെ നാട്ടില്‍ വീണ്ടും സമാധാനഭംഗമുണ്ടാകുന്നത് പൊറുക്കാവുന്ന കാര്യമല്ല.
സ്‌ഫോടനത്തില്‍ ഓഫീസിനും കെട്ടിടത്തിനും സാരമായ കേടുപാടുണ്ടായി. നാടന്‍ ബോംബും വടിവാളും അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തതായി പോലീസ് സൂചിപ്പിക്കുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും തകരാറുണ്ടായി. രണ്ടുകിലോമീറ്ററോളം ചുറ്റളവില്‍ സ്‌ഫോടന ശബ്ദം കേട്ടു. പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ പരിശോധനയില്‍ സി എച്ച് സെന്ററിലാണ് സ്‌ഫോടനമെന്ന് കണ്ടെത്തയത്.
എയര്‍കണ്ടീഷണറിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ കേവലം കംപ്രസര്‍ പൊട്ടിത്തെറിക്കുന്നതിന്റെ ആഘാതമല്ല അവിടെയുണ്ടായത്. ഈ സാഹചര്യത്തില്‍ സമഗ്രാന്വേഷണം ആവശ്യമാണെന്ന് സി പി എം, ബി ജെ പി കക്ഷികള്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന നഗരമധ്യത്തിലാണ് സ്‌ഫോടനമെന്നത് പോലീസ് ഗൗരവത്തോടെ കാണുന്നു. സ്‌ഫോടനം നടന്ന് മിനുട്ടുകള്‍ക്കകം ലീഗ് ഓഫീസില്‍ ബോംബ് സ്‌ഫോടനം നടന്നെന്ന് സി പി എം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നു. ഇത് വ്യക്തമായ ഗൂഡാലോചന നടന്നതിന് തെളിവാണെന്ന് ജില്ലാ ലീഗ് നേതാക്കള്‍ പറയുന്നു. ആയുധങ്ങളും ബോംബും ശേഖരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ട ഗതികേട് ലീഗിനില്ലെന്നും സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നും നേതാക്കള്‍ പറയുന്നു.
സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്നാണ് സണ്ണി ജോസഫ് എം എല്‍ എ ആവശ്യപ്പെട്ടത്. ലീഗ് ഓഫീസിന്റെ പുറത്ത് നിന്നാണ് സ്‌ഫോടനമുണ്ടായിട്ടുള്ളതെന്ന് ബലമായി സംശയിക്കുന്നു. പുറമെയുള്ള വാഹനങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചത് തന്നെ ഇതിനുള്ള തെളിവാണ്. ലീഗ് നേതാക്കന്മാരും പ്രവര്‍ത്തകരും ബന്ധപ്പെട്ട യാതൊരു അക്രമസംഭവങ്ങളും പ്രശ്‌നങ്ങളും നിലനില്‍ക്കുന്നില്ലെന്നിരിക്കെ ലീഗ് ഓഫീസില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തുവെന്നത് അവിശ്വസനീയമാണെന്ന് എം എല്‍ എ പറയുന്നു.
സ്‌ഫോടനവും പിന്നീട് പോലീസ് ബോംബുകളും ആയുധശേഖരവും കണ്ടെടുത്തത് ഭീതിയും ആശങ്കയുമുണ്ടാക്കുന്നുവെന്ന് സി പി എം ഇരിട്ടി ഏരിയ കമ്മിറ്റി പറയുന്നു. സ്‌ഫോടനത്തെ തള്ളിപ്പറഞ്ഞും വ്യാജപ്രചരണം നടത്തിയും ഏതാനും ലീഗ് നേതാക്കള്‍ തുടക്കം മുതല്‍ കാട്ടിയ വെപ്രാളവും ദുരൂഹമാണ്. ബോംബ് സ്‌ഫോടനവും മാരകായുധ ശേഖരം കണ്ടെത്തിയതും സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്ന് ഏരിയ കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. എക്‌സ്‌പ്ലോസീവ് ആം ആക്ട് പ്രകാരം ഇരിട്ടി സംഭവത്തില്‍ പോലീസ് കേസെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നു.
ഉരുള്‍പൊട്ടല്‍, പേമാരി എന്നിവമൂലം ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശമുണ്ടായ നാടാണ് ഇരിട്ടി. എല്ലാ വിഭാഗത്തില്‍ പെട്ടവരും ഇവിടെ സാന്ത്വന-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയിരുന്നു. നാടിന് മാതൃകയായ പ്രവര്‍ത്തനം നടന്ന പ്രദേശം രാഷ്ട്രീയ അതിക്രമങ്ങളുടെ കേന്ദ്രമാകാന്‍ പാടില്ല. നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാന്‍ ചുമതലപ്പെട്ട പോലീസ് സമഗ്രാന്വേഷണം നടത്തി ജനങ്ങളുടെ ആശങ്ക ദുരീകരിക്കാന്‍ തയ്യാറാകണം.

LIVE NEWS - ONLINE

 • 1
  12 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  13 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  14 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  17 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  19 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  20 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  20 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  21 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  22 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല