Wednesday, August 21st, 2019

ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നാട്ടിലേക്ക് വരാനായി എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു.

Published On:Jul 19, 2019 | 12:01 pm

തലശ്ശേരി: മുസ്ലിം ലീഗ് കതിരൂര്‍ പഞ്ചായത്ത് സിക്രട്ടറി എം സി ഖാലിദ് (70) ദമാം എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. കഴിഞ്ഞ ദിവസം പൊന്ന്യം സ്രാമ്പിയിലെ ജുമാ മസ്ജിദിന്റെ പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഭാഗമായി സൗദിയിലേക്ക് പോയതായിരുന്നു. രണ്ട് ദിവസം മുമ്പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നാട്ടിലേക്ക് വരാനായി എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു. അതിനിടയിലാണ് അന്ത്യം സംഭവിച്ചത്. പൊന്ന്യം കതിരൂര്‍ ഭാഗങ്ങളിലെ സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്നു ഖാലിദ്. ഭാര്യ: അസ്മ. മക്കള്‍: മുസ്സമ്മില്‍, റസ്മില്‍ ജബ്ബാര്‍, റസ്മിയ.

 

 

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    4 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    4 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    4 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    4 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    5 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു