Saturday, November 17th, 2018

അനിവാര്യവിധികളും വര്‍ധിക്കുന്ന വിശ്വാസ്യതയും

      അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി കുട്ടിയുടെ വായില്‍ തുണി തിരുകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷത്തെ കഠിന തടവാണ് കോടതിവിധിച്ചത്. ഒപ്പം പിഴയടക്കുകയും വേണം. രശ്മി വധക്കേസില്‍ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതും ഇന്നലെയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് കോടതി വിധികള്‍. അത്യന്തം പൈശാചികമായ ഹിനകൃത്യമാണ് നാടോടി ബാലികയ്ക്ക് നേരെയുണ്ടായത്. കയറിക്കിടക്കാന്‍ കിടപ്പാടമോ മാറ്റിയുടുക്കാന്‍ വസ്ത്രമോ ഇല്ലാതിരുന്ന നാടോടിയായ ഒരമ്മയുടെ … Continue reading "അനിവാര്യവിധികളും വര്‍ധിക്കുന്ന വിശ്വാസ്യതയും"

Published On:Jan 25, 2014 | 3:24 pm

Law Full 25 01

 

 

 
അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി കുട്ടിയുടെ വായില്‍ തുണി തിരുകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷത്തെ കഠിന തടവാണ് കോടതിവിധിച്ചത്. ഒപ്പം പിഴയടക്കുകയും വേണം. രശ്മി വധക്കേസില്‍ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതും ഇന്നലെയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് കോടതി വിധികള്‍.
അത്യന്തം പൈശാചികമായ ഹിനകൃത്യമാണ് നാടോടി ബാലികയ്ക്ക് നേരെയുണ്ടായത്. കയറിക്കിടക്കാന്‍ കിടപ്പാടമോ മാറ്റിയുടുക്കാന്‍ വസ്ത്രമോ ഇല്ലാതിരുന്ന നാടോടിയായ ഒരമ്മയുടെ മകളെയാണ് പ്രതി പീഡിപ്പിച്ചത്. മകളെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് കിട്ടിയ ശിക്ഷ കുറഞ്ഞുപോയെന്നാണ് കോടതി വിധിവന്നപ്പോള്‍ നാടോടിയായ അമ്മ പ്രതികരിച്ചത്. എങ്കിലും ഇത്രയെങ്കിലും കിട്ടിയല്ലോ എന്ന് അവര്‍ ആശ്വസിക്കുകയും ചെയ്തു.
തിരൂരില്‍ നിന്നുയര്‍ന്ന ഒരമ്മയുടെ വിലാപം അവിടം മാത്രമായി ഒതുങ്ങി നില്‍ക്കുന്നതല്ല. സമാന സംഭവങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന പിഞ്ചു ബാല്ല്യങ്ങളുടെ ഒരു പരിഛേദം മാത്രമാണ് തിരൂരിലെ ബാലിക. ഇതുപോലെ നാടിനെ നടുക്കിയ എത്രയോ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ അതിവ ഗൗരവത്തോടെ തന്നെയാണ് നിലനില്‍ക്കുന്ന നിയമ-നീതി വ്യവസ്ഥകള്‍ നോക്കിക്കാണുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ കേസില്‍ ഇപ്പോഴുണ്ടായ വിധി. ഈയടുത്ത കാലത്ത് എത്രയോ ബാലികമാര്‍ ലൈംഗികാതിക്രമങ്ങള്‍ക്കിരയായിട്ടുണ്ട്. പീഡന സംഭവങ്ങള്‍ ഒന്നൊന്നായി നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരുതരം അരക്ഷിതാവസ്ഥയാണ് കുട്ടികളിലും രക്ഷിതാക്കളിലും വിശിഷ്ടാ പൊതു സമൂഹത്തിലും ഉയര്‍ന്നുവരുന്നത്. പീഡനം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതുപോലുള്ള വിധികള്‍ പ്രതികള്‍ക്ക് ശക്തമായ താക്കീതായി മാറുകയാണ്.
സോളാര്‍ കേസിലൂടെ വിവാദനായകനായ വ്യക്തിയാണ് ബിജു രാധാകൃഷ്ണന്‍. 2006 ഫെബ്രുവരി മൂന്നിന് ബിജു രാധാകൃഷ്ണന്റെ കൊട്ടാരക്കര കുളക്കടയിലെ കുടുംബവീട്ടില്‍വെച്ചാണ് ഭാര്യ രശ്മി കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ ബിജു രാധാകൃഷ്ണന്‍ മാത്രമല്ല. അമ്മ രാജമ്മാളും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. രശ്മിയെ ഒഴിവാക്കാന്‍ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. രശ്മിയെ അമിതമായി മദ്യം കഴിപ്പിച്ച് അവശയാക്കിയശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഈ കേസില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. രശ്മി കൊലപാതകത്തില്‍ ബിജു രാധാകൃഷ്ണനും രാജമ്മാള്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നു. സോളാര്‍ കേസാണ് രശ്മി വധക്കേസിന് നിമിത്തമായത്. സോളാര്‍വിവാദം ഉയര്‍ന്നുവന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പൈശാചികമായ ഈ കൊലപാതകത്തിന്റെ ചുരുള്‍ നിവരുമായിരുന്നില്ല.
ഏതൊരു സംഭവമുണ്ടായാലും പൊതു സമൂഹത്തിന് ശരിയായ ഒരു കാഴ്ചപ്പാടുണ്ടാവുക സ്വാഭാവികമാണ്. അത് ഇതുപോലുള്ള കേസുകള്‍ക്കും ബാധകമാണ്. സമൂഹം ഒരിക്കലും അംഗീകരിക്കാത്ത ഇതുപോലുള്ള പൈശാചിക കൃത്യങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ ഭാഗവാക്കാകുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം മെന്ന ചിന്താഗതികള്‍ ജനങ്ങളില്‍ വളര്‍ന്നു വരുന്നതും സ്വാഭാവികം. ഭാവിയിലെങ്കിലും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളില്‍ ഇത്തരമൊരു ചിന്ത രൂപപ്പെടുക, അതിന് നിയമത്തിന്റെയും നീതിയുടെയും പരിരക്ഷ കൂടി ലഭിക്കുമ്പോഴാണ് കോടതികളോടുള്ള ബഹുമാനം ഒന്നുകൂടി ഇരട്ടിപ്പിക്കുക. സ്ഥിതിഗതികള്‍ നേരെ മറിച്ചാവുന്നത് പൊതു സമൂഹത്തെ നിരാശയിലേക്ക് തള്ളിവിടുക ചെയ്യുമെന്നുമാത്രമല്ല പ്രോസിക്യൂഷനോടുള്ള വിശ്വാസ്യതയ്ക്ക് തന്നെ ചിലപ്പോള്‍ മങ്ങലേറ്റെന്നും വരാം. ചില കേസുകളില്‍ അങ്ങിനെയുണ്ടായിട്ടുണ്ട്.
ജനാധിപത്യ പ്രക്രിയയെ ഊട്ടി ഉറപ്പിക്കുന്നതില്‍ നിയമ-നീതിന്യായ വ്യവസ്ഥകള്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ജനങ്ങളെ സംബന്ധിച്ച് അവരുടെ ആശ്രയ കേന്ദ്രമാണ് കോടതികള്‍. ഇത്തരം കേന്ദ്രങ്ങളില്‍ അര്‍ഹിക്കുന്ന നീതി ലഭിക്കുമെന്ന പ്രതിക്ഷയില്‍ തന്നെയാണ് ജനം കോടതിയെ സമീപിക്കുക. ചിലത് അനുകൂലവും ചിലത് പ്രതികൂലവുമായി വരും. എങ്ങിനെയായാലും സമൂഹത്തിലെ ഭൂരിപക്ഷം പേരും ഒരേപോലെ ആഗ്രഹിക്കുന്ന തരത്തില്‍ അനിവാര്യഘട്ടങ്ങളില്‍ ഇതുപോലുള്ള വിധികള്‍ വരുന്നത് ആശ്വാസകരം തന്നെ.

LIVE NEWS - ONLINE

 • 1
  6 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 2
  8 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 3
  12 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 4
  13 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 5
  14 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 6
  16 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 7
  19 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 8
  21 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 9
  21 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍