Tuesday, July 23rd, 2019

ലോ അക്കാദമി ഭൂമി; റവന്യൂ സിക്രട്ടറി അന്വേഷിക്കും

തിരു: ലോ അക്കാദമി കോളേജിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. റവന്യൂ സെക്രട്ടറിയോട് എത്രയു വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഭൂമി അനുവദിച്ചത് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു മൂന്ന് കാര്യങ്ങളാവും റവന്യൂ സെക്രട്ടറി അന്വേഷിക്കുക. ലോ അക്കാദമിയുടെ ഇപ്പോഴത്തെ ഘടനയിലുള്ള ട്രസ്റ്റിനാണോ ഭൂമി നല്‍കിയത്, … Continue reading "ലോ അക്കാദമി ഭൂമി; റവന്യൂ സിക്രട്ടറി അന്വേഷിക്കും"

Published On:Jan 31, 2017 | 10:28 am

തിരു: ലോ അക്കാദമി കോളേജിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. റവന്യൂ സെക്രട്ടറിയോട് എത്രയു വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഭൂമി അനുവദിച്ചത് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു
മൂന്ന് കാര്യങ്ങളാവും റവന്യൂ സെക്രട്ടറി അന്വേഷിക്കുക.
ലോ അക്കാദമിയുടെ ഇപ്പോഴത്തെ ഘടനയിലുള്ള ട്രസ്റ്റിനാണോ ഭൂമി നല്‍കിയത്, ആ ഭൂമി അത് നല്‍കിയ ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നുണ്ടോ, സൊസൈറ്റി എന്ന നിലയിലല്ലാതെ സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് സെക്രട്ടേറിയറ്റിന് സമീപത്ത് പുന്നന്‍ റോഡിലുള്ള സ്ഥലത്ത് ഫ്‌ളാറ്റ് കെട്ടി വില്പന നടത്തുന്നത് നിയമപരമാണോ എന്നിവയാണവ.
പ്രശസ്ത അധ്യാപകനായിരുന്ന മനോന്മണീയം പ്രൊഫ. പി. സുന്ദരന്‍പിള്ളയുടേതായിരുന്നു ലാ അക്കാദമിയുടെ സ്ഥലമെന്നാണ് പഴയ രേഖകളില്‍ പറയുന്നത്. 11 ഏക്കര്‍ 41 സെന്റ് അദ്ദേഹത്തിന്റെ കാലശേഷം മകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.എസ്. നടരാജപിള്ളയുടെ പേരിലായി. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഭൂമി കണ്ടുകെട്ടി. സ്വാതന്ത്ര്യാനന്തരം, പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന നടരാജപിള്ളയ്ക്ക് ഭൂമി തിരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ അന്ന് ഒരുങ്ങിയെങ്കിലും അദ്ദേഹം വേണ്ടെന്ന് പറഞ്ഞു. ഈ ഭൂമിയാണ് 1968ല്‍ അക്കാദമിക്ക് മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. അന്നത്തെ കൃഷി മന്ത്രിയായിരുന്ന എം.എന്‍. ഗോവിന്ദന്‍നായരാണ് ഇതിന് മുന്‍കൈയെടുത്തത്. ഗവര്‍ണര്‍ മുഖ്യരക്ഷാധികാരിയും മുഖ്യമന്ത്രി രക്ഷാധികാരിയുമായ ഒരു ട്രസ്റ്റിനാണ് ഭൂമി നല്‍കിയത്. 1971ല്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി 1976ല്‍ 30 വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കി. 85ല്‍ കരുണാകരന്‍ സര്‍ക്കാര്‍ ട്രസ്റ്റിന് സ്വന്തമാക്കി കൊടുത്തു. പി്ന്നീട് ഭൂമി അക്കാദമി സ്വന്തം പേരിലാക്കുകയായിരുന്നു.

LIVE NEWS - ONLINE

 • 1
  11 hours ago

  കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 2
  16 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 3
  17 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 4
  17 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 5
  18 hours ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 6
  18 hours ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 7
  19 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 8
  20 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 9
  20 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു