Saturday, April 21st, 2018

ലാവ്‌ലിന്‍; വിചാരണക്ക് സ്‌റ്റേ, പിണറായിക്ക് നോട്ടീസ്

കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയാണ് അപ്പീല്‍ നല്‍കിയത്

Published On:Jan 11, 2018 | 12:11 pm

ന്യൂഡല്‍ഹി:  ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഹൈക്കോടതി കുറ്റവിമുക്തനാക്കിയ മൂന്നു പേര്‍ക്ക് സുപ്രീംകോടതി നോട്ടീസ്. സി.ബി.ഐ നല്‍കിയ ഹരജിയിലാണ് പിണറായി വിജയന്‍, കെ. മോഹനചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയത്. സി.ബി.ഐ, എം. കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ നായര്‍, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ എന്നിവര്‍ നല്‍കിയ ഹരജികളിലാണ് കോടതി ഉത്തരവ്.
അതേസമയം, കേസിലെ മൂന്നു പ്രതികളുടെ വിചാരണക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി കുറ്റക്കാരാണെന്ന് വിധിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ എം. കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവരുടെ വിചാരണയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. പിണറായി അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെ വിവേചനപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. ഈ ഹരജികളില്‍ വിശദീകരണം തേടി സി.ബി.ഐക്ക് കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
ഹരജികള്‍ ഫയലില്‍ സ്വീകരിച്ച കോടതി മറുപടി നല്‍കാനുള്ള സമയപരിധി വ്യക്തമാക്കിയിട്ടില്ല. ജസ്റ്റിസുമാരായ എന്‍.വി. രമണയും അബ്ദുല്‍ നസീറും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. നോട്ടീസുകളില്‍ മറുപടി ലഭിച്ചേശഷമായിരിക്കും സുപ്രീംകോടതി ഹരജികള്‍ വീണ്ടും പരിഗണിക്കുക.
1995 ആഗസ്റ്റ് 10ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിലെ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയനാണ് ലാവലിനുമായി ആദ്യ കരാറില്‍ ഒപ്പുവെക്കുന്നത്. പിന്നീട് എസ്.എന്‍.സി ലാവലിന്‍ പദ്ധതി നടത്തിപ്പിന് കണ്‍സള്‍ട്ടന്റായി നിയമിച്ചുള്ള കരാര്‍ 1996 ഫെബ്രുവരി 24ന് ഒപ്പിടുന്നതും കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രി ആയിരിക്കുന്ന കാലയളവില്‍ തന്നെയാണ്. ലാവലിന്‍ കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.
ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങള്‍ വഴി സംസ്ഥാന സര്‍ക്കാറിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് കേസ്.

 

 

 

 

 

 

 

 

 

LIVE NEWS - ONLINE

 • 1
  52 mins ago

  മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

 • 2
  2 hours ago

  മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

 • 3
  3 hours ago

  ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

 • 4
  3 hours ago

  രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

 • 5
  3 hours ago

  കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

 • 6
  3 hours ago

  കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധ ശിക്ഷ

 • 7
  3 hours ago

  നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

 • 8
  3 hours ago

  മന്ത്രി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന്: കെപിഎ മജീദ്

 • 9
  3 hours ago

  സ്ത്രീകളെ വിവസ്ത്രയാക്കി സിനിമാ കച്ചവടം നടത്തിയിട്ടില്ല: ബാലചന്ദ്ര മേനോന്‍