Wednesday, September 19th, 2018

ലാവ്‌ലിന്‍ കേസ്, പിണറായി കുറ്റ വിമുക്തന്‍

ലാവ്‌ലിന്‍ കരാര്‍ വഴി ഖജനാവിന് 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. 2013 നവംബറിലാണ് പിണറായി അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത്.

Published On:Aug 23, 2017 | 2:20 pm

കൊച്ചി:  രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിയുടെ നടപടിക്കെതിരെ കേസിലെ അന്വേഷണ ഏജന്‍സിയായിരുന്ന സി.ബി.ഐ നല്‍കിയ റിവ്യു ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ഉബൈദ് അധ്യക്ഷനായ ബെഞ്ച് പിണറായി വിജയന് അനുകൂലമായ വിധി പ്രസ്താവിച്ചത്. കേസില്‍ ഒന്നാം പ്രതി മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ് എന്നിവരെയും കുറ്റവിമുക്തരാക്കി. അതേസമയം, രണ്ട് മുതല്‍ നാല് വരെ പ്രതികളായ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് മാസം മുമ്പ് കേസിലെ വാദം പൂര്‍ത്തിയായിരുന്നു.
പിണറായി വിജയന് ശേഷം വന്ന വൈദ്യുതി മന്ത്രിമാരും മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം ലഭിക്കുന്നതിന് വേണ്ടി കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. അപ്പോള്‍ പിണറായിയെ മാത്രം പ്രതിയായി കാണാനാവില്ല. ക്രിമിനല്‍ പരിധിയില്‍പ്പെടുന്ന ഗൂഢാലോചനയോ അഴിമതിയോ പിണറായി വിജയനും, കെ.എസ്.ഇ.ബി ചെയര്‍മാനായ ഫ്രാന്‍സിസോ ചെയ്തതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പിണറായി വിജയനെ സി.ബി.ഐ വേട്ടയാടുകയായിരുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി, കെ,എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കേസില്‍ വിചാരണ നേരിടണമെന്നും ഉത്തരവിട്ടു.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി ഉണ്ടാക്കിയ കരാര്‍ വഴി പൊതുഖജനാവിന് 374 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. യു.ഡി.എഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് തൊട്ടുപിറകെ വന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു. 2013 നവംബര്‍ 5ന് പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയും കുറ്റവിമുക്തരാക്കിയിരുന്നു.
അതേസമയം, പുനഃപരിശോധന ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിയശേഷം തനിക്ക് ഊമക്കത്തുകള്‍ കിട്ടിയെന്ന് ജസ്റ്റിസ് ഉബൈദ് പറഞ്ഞു. പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമാണെന്നും അത് ശരിയല്ലെന്നും കോടതി പറഞ്ഞു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

 

 

LIVE NEWS - ONLINE

 • 1
  2 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  4 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  5 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  8 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  9 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  10 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  11 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  13 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  13 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു