Friday, July 19th, 2019

ലാവ്‌ലിന്‍; പിണറായി വിചാരണ നേരിടണമെന്ന് സിബിഐ

ജി.കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ 1996 ഫെബ്രുവരി രണ്ടിനാണ് ലാവ്‌ലിനുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പ് വെച്ചത്.

Published On:Jul 28, 2018 | 12:25 pm

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. പിണറായി അറിയാതെ ലാവ്‌ലിന്‍ കരാറില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും സി.ബി.ഐ എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസില്‍ നിന്ന് പിണറായിയെയും ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത്, വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച കെ.ജി.രാജശേഖരന്‍, ആര്‍.ശിവദാസന്‍, കസ്തുരിരംഗ അയ്യര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സി.ബി.ഐ നിലപാട് അറിയിച്ചത്.
ജി.കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ 1996 ഫെബ്രുവരി രണ്ടിനാണ് ലാവ്‌ലിനുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പ് വെച്ചത്. എന്നാല്‍ 1997 ഫെബ്രുവരി 10ന് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആയി മാറ്റി. കരാറിലെ ഈ മാറ്റം ലാവലിന്‍ കമ്പനിയുടെ അതിഥിയായി വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ കാനഡയില്‍ ഉള്ളപ്പോള്‍ ആയിരുന്നു. ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന കെ മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാന്‍സിസ് എന്നിവര്‍ അറിയാതെ കരാറില്‍ മാറ്റം ഉണ്ടാകില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. പ്രതികളെ വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് ക്രിമിനല്‍ നടപടി ചട്ടം 239 ആയി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകള്‍ക്കും സുപ്രീം കോടതിയുടെ തന്നെ വിവിധ മാര്‍ഗരേഖകകളുടെയും ലംഘനമാണെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ പറയുന്നു.
തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം പിണറായി വിജയന്‍ കാനഡ സന്ദര്‍ശിച്ചപ്പോഴാണ് ഉണ്ടായത്. ലാവ്‌ലിന്‍ കരാറിലൂടെ സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടായത് മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ കടുത്ത വീഴ്ചയാണ്. കരാറിലൂടെ കെ.എസ്.ഇ.ബിക്കും ഭീമമായ നഷ്ടമുണ്ടായി. അതേസമയം, ലാവ്‌ലിന്‍ കമ്പനിക്ക് വന്‍ നേട്ടവും ഉണ്ടായി. സംസ്ഥാനത്തിന് ഉണ്ടായ ഈ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പിണറായിക്ക് ഒഴിയാനാകില്ലെന്നതിനാല്‍ പിണറായി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.

 

 

LIVE NEWS - ONLINE

  • 1
    40 mins ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 2
    2 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 4
    5 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 5
    5 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 6
    6 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 7
    6 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

  • 8
    6 hours ago

    പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു

  • 9
    7 hours ago

    കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം: കാനം