Tuesday, July 16th, 2019

നൂതന സാങ്കേതികവിദ്യ കാര്‍ഷികരംഗത്ത് മാറ്റങ്ങള്‍ വരുത്തും: മന്ത്രി കെ.എം. മാണി

പാലാ: ആധുനിക സാങ്കേതികവിദ്യ കാര്‍ഷികരംഗത്ത് മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി കെ.എം. മാണി. സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പിലൂടെ നടപ്പാക്കുന്ന ‘നിറവ്’ പദ്ധതിയുടെ ഭാഗമായി പാലാ സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളജില്‍ നിര്‍മിച്ച ഹൈടെക് പോളിഹൗസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കൃഷിയും ടെക്‌നോളജിയും തമ്മിലുള്ള പരസ്പരബന്ധിതമായ പ്രവര്‍ത്തനത്തിലൂടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാകും. വിവിധ കാര്‍ഷിക വികസനപദ്ധതികള്‍ മുഖേന വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ മൂവായിരം ഹൈടെക് പോളിഹൗസുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം … Continue reading "നൂതന സാങ്കേതികവിദ്യ കാര്‍ഷികരംഗത്ത് മാറ്റങ്ങള്‍ വരുത്തും: മന്ത്രി കെ.എം. മാണി"

Published On:Aug 27, 2013 | 5:22 pm

പാലാ: ആധുനിക സാങ്കേതികവിദ്യ കാര്‍ഷികരംഗത്ത് മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി കെ.എം. മാണി. സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പിലൂടെ നടപ്പാക്കുന്ന ‘നിറവ്’ പദ്ധതിയുടെ ഭാഗമായി പാലാ സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളജില്‍ നിര്‍മിച്ച ഹൈടെക് പോളിഹൗസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കൃഷിയും ടെക്‌നോളജിയും തമ്മിലുള്ള പരസ്പരബന്ധിതമായ പ്രവര്‍ത്തനത്തിലൂടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാകും. വിവിധ കാര്‍ഷിക വികസനപദ്ധതികള്‍ മുഖേന വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ മൂവായിരം ഹൈടെക് പോളിഹൗസുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കോളജ് മാനേജര്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. സി.ജെ. ജോസഫ്, ബര്‍സാര്‍ ഫാ. ജോസ് തറപ്പേല്‍, സെലിന്‍ ഐസക്, ജില്ലാ പഞ്ചായത്തംഗം സജി മഞ്ഞക്കടമ്പില്‍, വി.കെ. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    4 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    6 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    7 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    9 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    11 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    12 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍