Sunday, January 20th, 2019

തെളിവുകള്‍ തെറ്റയിലിന് തന്നെ കൈമാറിയെന്ന് പരാതിക്കാരി

കൊച്ചി : ജോസ് തെറ്റയില്‍ ഉള്‍പ്പെട്ട ലൈംഗീകാരോപണ കേസിലെ നിര്‍ണായക തെളിവുകള്‍ അപ്രത്യക്ഷമായി. തെറ്റയിലുമായി കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച വെബ് ക്യാമറയും യുവതിയുടെ ലാപ്‌ടോപ്പുമാണ് ഇപ്പോള്‍ കാണാതായത്. ലാപ്‌ടോപ്പ് തന്റെ കൈവശമില്ലെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. നേരത്തെ യുവതി നല്‍കിയത് എഡിറ്റു ചെയ്ത ദൃശ്യങ്ങളാണ്. ജോസ് തെറ്റയിലിനും മകനുമൊപ്പം ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട് വീഡിയോകള്‍ എഡിറ്റു ചെയ്ത് ഒന്നാക്കിയതാണ് പോലീസിന് യുവതി കൈമാറിയത്. ഇതിന്റെ എഡിറ്റു ചെയ്യാത്ത ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് ലാപ്‌ടോപ്പ് തന്റെ … Continue reading "തെളിവുകള്‍ തെറ്റയിലിന് തന്നെ കൈമാറിയെന്ന് പരാതിക്കാരി"

Published On:Jun 28, 2013 | 10:22 am

കൊച്ചി : ജോസ് തെറ്റയില്‍ ഉള്‍പ്പെട്ട ലൈംഗീകാരോപണ കേസിലെ നിര്‍ണായക തെളിവുകള്‍ അപ്രത്യക്ഷമായി. തെറ്റയിലുമായി കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച വെബ് ക്യാമറയും യുവതിയുടെ ലാപ്‌ടോപ്പുമാണ് ഇപ്പോള്‍ കാണാതായത്. ലാപ്‌ടോപ്പ് തന്റെ കൈവശമില്ലെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. നേരത്തെ യുവതി നല്‍കിയത് എഡിറ്റു ചെയ്ത ദൃശ്യങ്ങളാണ്. ജോസ് തെറ്റയിലിനും മകനുമൊപ്പം ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട് വീഡിയോകള്‍ എഡിറ്റു ചെയ്ത് ഒന്നാക്കിയതാണ് പോലീസിന് യുവതി കൈമാറിയത്. ഇതിന്റെ എഡിറ്റു ചെയ്യാത്ത ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് ലാപ്‌ടോപ്പ് തന്റെ കൈവശമില്ലെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇത് ഇപ്പോള്‍ സീല്‍ ചെയ്ത് ആലുവ കോടതിയിലാണുള്ളത്. ഇത് പരിശോധിച്ച ശേഷം ഫോറന്‍സിക് ലാബില്‍ അയച്ച് വിശദമായി പരിശോധിക്കാനാണ് െ്രെകംബ്രാഞ്ച് ആലോചിക്കുന്നതെന്നറിയുന്നു.
അതേസമയം ലാപ്‌ടോപ്പും ക്യാമറയും താന്‍ ജോസ് തെറ്റയിലിന് തന്നെയാണ് കൈമാറിയതെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി രംഗത്തെത്തി. തെറ്റയിലിന്റെ ഓഫീസില്‍ എത്തിയാണ് താന്‍ ഇത് കൈമാറിയത്. തനിക്ക് വ്യക്തിപരമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംസാരിക്കാമെന്ന് പറഞ്ഞ് തന്നെ കൂട്ടിക്കൊണ്ടു പോയി. അവിടെ വെച്ച് തന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടെന്ന് താന്‍ പറഞ്ഞപ്പോള്‍ അത് തനിക്ക് നല്‍കാന്‍ തെറ്റയില്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് അദ്ദേഹത്തോടൊപ്പം മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങള്‍ രേഖപ്പെടുത്തിയ ഒരു പെന്‍ഡ്രൈവ് തന്റെ കൈവശം സൂക്ഷിച്ചാണ് ലാപ്‌ടോപ്പ് താന്‍ കൈമാറിയതെന്നും യുവതി പറഞ്ഞു. പ്രശ്‌നത്തില്‍ മന്ത്രി കെ ബാബു ഇടപെട്ടിട്ടില്ലെന്നും യുവതി പറഞ്ഞു.
കേസിലെ നിര്‍ണായക തെളിവുകള്‍ കാണാതായതിന് പിന്നില്‍ ജോസ് തെറ്റയില്‍ തന്നെയാണെന്ന് സംശയിക്കുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ആരോപിച്ചു. സംഭവത്തില്‍ ആരോപണവിധേയരായ ജോസ് തെറ്റയിലും മകനും ഇതുവരെ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ തെളിവുകള്‍ അപ്രത്യക്ഷമായതിന് പിന്നില്‍ പി സി ജോര്‍ജും മറ്റ് ചിലരുമാണെന്ന് നീലലോഹിത ദാസന്‍ നാടാര്‍ ആരോപിച്ചു.

 

LIVE NEWS - ONLINE

 • 1
  12 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  14 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  17 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  20 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  21 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  2 days ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  2 days ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം