Sunday, July 21st, 2019

ഭൂമി പണയപ്പെടുത്തി 25 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റില്‍

കൊല്ലം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വസ്തു പണയപ്പെടുത്തി 25 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റില്‍. കൊട്ടിയം നടുവിലക്കര ശ്രീരാമ മന്ദിരത്തില്‍ ഉഷാകുമാരി (53)യെയാണ് കൊല്ലം ഈസ്റ്റ് പോലീസ് എറണാകുളം വെണ്ണലയിലെ ഫ്‌ളാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ലോണെടുത്തശേഷം തുക അടക്കാതെ പണയവസ്തു വ്യാജരേഖയുണ്ടാക്കി ബാങ്ക് അറിയാതെ വില്‍പ്പന നടത്തിയ സംഭവത്തിലാണ് അറസ്റ്റ്്. 1999ലാണ് ഇവര്‍ വസ്തു പണയപ്പെടുത്തി 11,90,000 രൂപ ലോണെടുത്തത്. ലോണ്‍ അട്ക്കാത്തതിനാല്‍ പലിശയും പിഴപ്പലിശയുമടക്കം 26,48,682 രൂപ ബാധ്യതയായി. 2006ല്‍ ഈ വസ്തു വിറ്റതിനുശേഷം … Continue reading "ഭൂമി പണയപ്പെടുത്തി 25 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റില്‍"

Published On:Aug 29, 2013 | 3:21 pm

കൊല്ലം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വസ്തു പണയപ്പെടുത്തി 25 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റില്‍. കൊട്ടിയം നടുവിലക്കര ശ്രീരാമ മന്ദിരത്തില്‍ ഉഷാകുമാരി (53)യെയാണ് കൊല്ലം ഈസ്റ്റ് പോലീസ് എറണാകുളം വെണ്ണലയിലെ ഫ്‌ളാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ലോണെടുത്തശേഷം തുക അടക്കാതെ പണയവസ്തു വ്യാജരേഖയുണ്ടാക്കി ബാങ്ക് അറിയാതെ വില്‍പ്പന നടത്തിയ സംഭവത്തിലാണ് അറസ്റ്റ്്. 1999ലാണ് ഇവര്‍ വസ്തു പണയപ്പെടുത്തി 11,90,000 രൂപ ലോണെടുത്തത്. ലോണ്‍ അട്ക്കാത്തതിനാല്‍ പലിശയും പിഴപ്പലിശയുമടക്കം 26,48,682 രൂപ ബാധ്യതയായി. 2006ല്‍ ഈ വസ്തു വിറ്റതിനുശേഷം ബാങ്കില്‍ ലോണ്‍ തിരിച്ചടക്കാതെ ഇവര്‍ കോട്ടയം, എറണാകുളം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു. കൊട്ടിയം കേന്ദ്രീകരിച്ച് വ്യാജ ആധാരം നിര്‍മിച്ചുകൊടുക്കുന്ന ചിലരും തട്ടിപ്പില്‍ പങ്കാളികളാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    6 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    7 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    9 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    10 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    22 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    23 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു