Saturday, February 23rd, 2019

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ഇന്ത്യയില്‍ പുറത്തിറങ്ങി

71.38 ലക്ഷം രൂപയാണ് ഇതിന്റെ വില വരുന്നത്

Published On:Oct 30, 2017 | 2:33 pm

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ഇന്ത്യയില്‍ പുറത്തിറങ്ങി. 1989 ല്‍ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ച ഡിസ്‌കവറിയുടെ അഞ്ചാം തലമുറയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന മോഡല്‍. 71.38 ലക്ഷം രൂപയാണ് ഇതിന്റെ വില വരുന്നത്. ലാന്‍ഡ് റോവറിന്റെ ലൈറ്റ് വെയ്റ്റ് ഫുള്‍-സൈസ് എസ് യുവി ആര്‍ക്കിടെക്ച്ചറിലാണ് പുതിയ ഡിസ്‌കവറിയുടെ രൂപകല്‍പന. മുന്‍തലമുറകളെ അപേക്ഷിച്ച് 480 കിലോഗ്രാം ഭാരക്കുറവിലാണ് പുതിയ ഡിസ്‌കവറി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. 3.0 ലിറ്റര്‍ v6 പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ലഭ്യമാവുക. 335 bhp കതുത്തും 450 nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 3.0 ലിറ്റര്‍ v6 പെട്രോള്‍ എഞ്ചിന്‍. 254 bhp കരുത്തും 600 nm torque ഉം ഉതാപാദിപ്പിക്കുന്നതാണ് 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍.
7.1 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്നതാണ് v6 പെട്രോള്‍ പതിപ്പ്. മണിക്കൂറില്‍ 245 കിലോമീറ്ററാണ് ഡിസ്‌കവറി പെട്രോള്‍ മോഡലിന്റെ പരമാവധി വേഗതയും. 8.1 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഡിസ്‌കവറി ഡീസല്‍ പതിപ്പിന്റെ ടോപ് സ്പീഡ്, മണിക്കൂറില്‍ 209 കിലോമീറ്ററാണ്. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയോട് കൂടിയ 10 ഇഞ്ച് ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ ഇന്‍ഫോടെയ്ന്‍മന്റ് സിസ്റ്റം, 14 സ്പീക്കര്‍ മെറീഡിയന്‍ ഡിജിറ്റല്‍ സറൗണ്ട് സിസ്റ്റവും പുത്തന്‍ ഡിസ്‌കവറിയുടെ ഹൈലൈറ്റാണ്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    3 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    4 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    5 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    6 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    8 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    10 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    10 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം