Saturday, February 16th, 2019

ഭൂരഹിതരില്ലാത്ത കേരളം; ലക്ഷംപേര്‍ക്ക് ഭൂമി നല്‍കി: അടൂര്‍ പ്രകാശ്

പത്തനംതിട്ട: ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ലക്ഷം പേര്‍ക്ക് ഭൂമി നല്‍കിയതായി മന്ത്രി അടൂര്‍ പ്രകാശ്. സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ പറഞ്ഞ ഭൂരഹിത കുടുംബങ്ങളെ കണ്ടെത്തുന്ന നടപടി വളരെ വേഗം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായും ആഗസ്റ്റ് 15നു മുമ്പ് തന്നെ സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലധികം ഭൂരഹിതരെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എന്‍.ജി.ഒ അസോസിയേഷന്‍ 30 ാമത് ജില്ലാ സമ്മേളനം അടൂര്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിനാവശ്യമായ സഹായവും ചുമതലയും നിറവേറ്റേണ്ടവരാണ് സര്‍ക്കാര്‍ … Continue reading "ഭൂരഹിതരില്ലാത്ത കേരളം; ലക്ഷംപേര്‍ക്ക് ഭൂമി നല്‍കി: അടൂര്‍ പ്രകാശ്"

Published On:Oct 23, 2013 | 2:11 pm

പത്തനംതിട്ട: ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ലക്ഷം പേര്‍ക്ക് ഭൂമി നല്‍കിയതായി മന്ത്രി അടൂര്‍ പ്രകാശ്. സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ പറഞ്ഞ ഭൂരഹിത കുടുംബങ്ങളെ കണ്ടെത്തുന്ന നടപടി വളരെ വേഗം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായും ആഗസ്റ്റ് 15നു മുമ്പ് തന്നെ സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലധികം ഭൂരഹിതരെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എന്‍.ജി.ഒ അസോസിയേഷന്‍ 30 ാമത് ജില്ലാ സമ്മേളനം അടൂര്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിനാവശ്യമായ സഹായവും ചുമതലയും നിറവേറ്റേണ്ടവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 12 താലൂക്കുകളും 30 വില്ലേജുകളും രൂപീകരിച്ചു. ഇതുവഴി 928 ജീവനക്കാരെ പുതുതായി നിയമിച്ചമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ് അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    19 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്