Tuesday, September 25th, 2018

പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നതിന് ചില ഉദ്യോഗസ്ഥര്‍ മടിക്കുന്നുവെന്ന് റവന്യൂ മന്ത്രി

പാലക്കാട്: പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നതിന് ചില ഉദ്യോഗസ്ഥര്‍ മടിക്കുന്നുവെന്ന് റവന്യൂ മന്ത്രി പി ചന്ദ്രശേഖരന്‍. ഇവര്‍ സ്വന്തം കര്‍ത്തവ്യം തിരിച്ചറിയണം. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പാലക്കാട് പട്ടയവിതരണമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരോട് മാനുഷികപരിഗണന വേണം. അവര്‍ക്ക് ഭൂമി അനുവദിക്കുന്നതില്‍ സാങ്കേതികത്വം പറഞ്ഞ് മടിച്ചുനില്‍ക്കരുത്. ഒന്നോ രണ്ടോ തവണയില്‍ക്കൂടുതല്‍ അവരെ ഓഫീസുകളില്‍ വരുത്താതിരിക്കാനും ശ്രദ്ധിക്കണം. പാലക്കാട് ജില്ലയില്‍മാത്രം 30,000 ഓളം കേസുകള്‍ ലാന്‍ഡ് ട്രിബ്യൂണലില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടാത്തതിനാല്‍ ഇത്രയുംപേര്‍ക്ക് എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. … Continue reading "പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നതിന് ചില ഉദ്യോഗസ്ഥര്‍ മടിക്കുന്നുവെന്ന് റവന്യൂ മന്ത്രി"

Published On:May 4, 2018 | 8:07 am

പാലക്കാട്: പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നതിന് ചില ഉദ്യോഗസ്ഥര്‍ മടിക്കുന്നുവെന്ന് റവന്യൂ മന്ത്രി പി ചന്ദ്രശേഖരന്‍. ഇവര്‍ സ്വന്തം കര്‍ത്തവ്യം തിരിച്ചറിയണം. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പാലക്കാട് പട്ടയവിതരണമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരോട് മാനുഷികപരിഗണന വേണം. അവര്‍ക്ക് ഭൂമി അനുവദിക്കുന്നതില്‍ സാങ്കേതികത്വം പറഞ്ഞ് മടിച്ചുനില്‍ക്കരുത്. ഒന്നോ രണ്ടോ തവണയില്‍ക്കൂടുതല്‍ അവരെ ഓഫീസുകളില്‍ വരുത്താതിരിക്കാനും ശ്രദ്ധിക്കണം. പാലക്കാട് ജില്ലയില്‍മാത്രം 30,000 ഓളം കേസുകള്‍ ലാന്‍ഡ് ട്രിബ്യൂണലില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടാത്തതിനാല്‍ ഇത്രയുംപേര്‍ക്ക് എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. ഈ കാലതാമസത്തിന് ന്യായീകരണമില്ല. അര്‍ഹരായ മുഴുവന്‍പേര്‍ക്കും ഭൂമിയുടെ ഉടമസ്ഥാവകാശരേഖ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    6 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    9 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    9 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    12 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    13 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    15 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    15 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    15 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    16 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു