Monday, June 24th, 2019

ഭൂമിയിടപാട് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ഹൈക്കോടതി

ചീഫ് ജസ്റ്റിസ് ആന്റണി ഡോമിനിക് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

Published On:May 22, 2018 | 3:40 pm

കൊച്ചി: സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. വിഷയത്തില്‍ കേസെടുത്ത് അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കാക്കിയത്. നേരത്തെ അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. ഇന്നാണ് കേസില്‍ അന്തിമ വിധിയുണ്ടായത്. ചീഫ് ജസ്റ്റിസ് ആന്റണി ഡോമിനിക് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ നാല് പേരാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നത്. ഈ ഹര്‍ജിയിലാണ് എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    3 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    5 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    7 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    8 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    10 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    10 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    10 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല