Wednesday, April 24th, 2019

ഭൂദാന പ്രസ്ഥാന നായകന്‍ ടി വി അനന്തന്റെ സ്മരണക്കായി പൂര്‍ണകായ പ്രതിമ

അനാഛാദനം 9ന്

Published On:Nov 8, 2018 | 11:31 am

പ്രദീപന്‍ തൈക്കണ്ടി
കണ്ണൂര്‍: ഭൂദാന പ്രസ്ഥാനത്തിന്റെ കേരളത്തിലെ ആചാര്യന് ഭൂദാന ഗ്രാമത്തില്‍ പ്രതിമയൊരുങ്ങി. തങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനുഭാവന്റെ സ്മരണ എന്നെന്നും നിലനിര്‍ത്താന്‍ ഭൂദാന ഗ്രാമവാസികളാണ് പൂര്‍ണകായ പ്രതിമയൊരുക്കി മാതൃക തീര്‍ത്തത്.
സ്വാതന്ത്ര്യ സമര സേനാനിയും സര്‍വോദയ മണ്ഡലം നേതാവുമായിരുന്ന ടി വി അനന്തന്റെ പൂര്‍ണകായ പ്രതിമയൊരുക്കി പയ്യാവൂര്‍ വാതില്‍മട ഭൂദാന ഗ്രാമത്തിന്റെ അന്തേവാസികളാണ് പുത്തന്‍ മാതൃക തീര്‍ത്തത്. വാതില്‍മട ഭൂദാന ഗ്രാമസ്ഥാപകനും സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റുമായിരുന്നു ടി വി അനന്തന്‍. ആചാര്യ വിനോഭാഭാവെയുടെ കാലടിപാടുകള്‍ പിന്തുടര്‍ന്ന് ഭൂരഹിതരായ ആയിരക്കണക്കിനാളുകള്‍ക്ക് ഭൂമി നേടിയെടുക്കാന്‍ ടി വി അനന്തന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആദ്യപ്രതിമയാണ് വാതില്‍മട ഭൂദാനഗ്രാമത്തില്‍ അനാഛാദനം ചെയ്യപ്പെടുന്നത്.
കേരളത്തിലെ തന്നെ മാതൃകാ ഗ്രാമമാണ് വാതില്‍മട ഭൂദാനഗ്രാമം. കരക്കാട്ടിടം കുന്നുമ്മല്‍ നായനാര്‍ സംഭാവന ചെയ്ത 101 ഏക്കര്‍ ഭൂമിയിലാണ് വാതില്‍മട ഭൂദാന ഗ്രാമം ഒരുങ്ങിയത്. ഒരു സെന്റ് ഭൂമി പോലും അന്യാധീനപ്പെടാതെ 60 വര്‍ഷ കാലത്തിന് ശേഷവും വാതില്‍മട ഭൂദാന ഗ്രാമം തലയുയര്‍ത്തി നില്‍ക്കുകയാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ട ജനതയാണ് വാതില്‍മട ഗ്രാമവാസികള്‍. ഇന്ന് നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമായ ജനതയാണ് വാതില്‍മടയുടെ അഭിമാനം. അവരെല്ലാം ഒത്തുചേര്‍ന്ന് സ്വരൂപിച്ച ഒന്നരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രതിമ നിര്‍മ്മിച്ചത്. തങ്ങളുടെ അച്ഛപ്പന്റെ സ്മരണ വരും തലമുറക്കും കൂടി കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിമാനിര്‍മാണം.
ഒന്‍പതിന് രാവിലെ 11 മണിക്ക് സംസ്ഥാന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതിമ അനാഛാദനം ചെയ്യും. അദ്ദേഹം മരണമടഞ്ഞിട്ട് 24 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പ്രതിമ നിര്‍മിക്കുന്നത്. ഭൂദാന ഗ്രാമ വികസന സേവാസമിതി പ്രസിഡന്റ് ഇ കെ രമേശന്‍ അധ്യക്ഷതവഹിക്കും. ശില്‍പി രാജീവന്‍ പയ്യന്നൂരിനെ ടി വി അനന്തന്റെ മകനും സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റുമായ ടി വി സുരേന്ദ്രന്‍ ആദരിക്കും. ഭൂദാന ദാനപത്രം സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് മാത്യു നിര്‍വഹിക്കും. ജില്ലാ സെക്രട്ടറി പവിത്രന്‍ കൊതേരി, ഭൂദാന ഗ്രാമവികസന സേവാസമിതി സെക്രട്ടറി എ ടി രാജന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    3 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    6 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    12 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം