Wednesday, February 20th, 2019

ലംബോര്‍ഗിനി ഷോറൂം ഇനി ബങ്കലുരുവിലും

    ന്യൂഡല്‍ഹി: ലംബോര്‍ഗിനി ഷോറൂം ഇനി ബങ്കലുരുവിലും ആരംഭിക്കന്നു. മുംബൈയില്‍ നേരത്തെ ഒരു ഷോറൂം തുടങ്ങിയതിനു ശേഷം ലഭിച്ച പ്രതികരണങ്ങളാണ് രാജ്യം കൂടുതല്‍ ലംബോര്‍ഗിനികളെ ആവശ്യപ്പെടുന്നു എന്ന് കമ്പനി തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ദില്ലിയിലേക്കും ലംബോര്‍ഗിനി ഷോറൂം തുടങ്ങുകയുണ്ടായി. രാജ്യത്തെ മൂന്നാമത്തെ ഷോറൂം ആയിരിക്കും കമ്പനി ബങ്കലുരുവില്‍ തുടങ്ങുന്നതെന്ന് ലംബോര്‍ഗിനി പ്രസിഡന്‍ഡ് സ്റ്റീഫന്‍ വിങ്ക്ള്‍മന്‍ അറിയിച്ചു. ദില്ലി ഷോറൂം തുറക്കല്‍ ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വര്‍ഷത്തില്‍ 30 നും 40 നും … Continue reading "ലംബോര്‍ഗിനി ഷോറൂം ഇനി ബങ്കലുരുവിലും"

Published On:Sep 25, 2013 | 6:42 pm

Lamborghini Full

 

 
ന്യൂഡല്‍ഹി: ലംബോര്‍ഗിനി ഷോറൂം ഇനി ബങ്കലുരുവിലും ആരംഭിക്കന്നു. മുംബൈയില്‍ നേരത്തെ ഒരു ഷോറൂം തുടങ്ങിയതിനു ശേഷം ലഭിച്ച പ്രതികരണങ്ങളാണ് രാജ്യം കൂടുതല്‍ ലംബോര്‍ഗിനികളെ ആവശ്യപ്പെടുന്നു എന്ന് കമ്പനി തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ദില്ലിയിലേക്കും ലംബോര്‍ഗിനി ഷോറൂം തുടങ്ങുകയുണ്ടായി. രാജ്യത്തെ മൂന്നാമത്തെ ഷോറൂം ആയിരിക്കും കമ്പനി ബങ്കലുരുവില്‍ തുടങ്ങുന്നതെന്ന് ലംബോര്‍ഗിനി പ്രസിഡന്‍ഡ് സ്റ്റീഫന്‍ വിങ്ക്ള്‍മന്‍ അറിയിച്ചു. ദില്ലി ഷോറൂം തുറക്കല്‍ ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വര്‍ഷത്തില്‍ 30 നും 40 നും ഇടയില്‍ ലംബോര്‍ഗിനികള്‍ വിറ്റഴിക്കുകയാണ് തങ്ങളുടെ സമീപ ലക്ഷ്യമെന്ന് വിങ്ക്ള്‍മന്‍ അറിയിച്ചു. ഇതുവരെ മൊത്തം 90 ലംബോകളെ ഇന്ത്യന്‍ നിരത്തുകളിലെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇവയിലധികവും ഗല്ലാര്‍ഡോ മോഡലുകളായിരുന്നു. കഴിഞ്ഞ വര്‍ഷം 17 മോഡലുകളാണ് വിറ്റഴിച്ചത്. ഈ വര്‍ഷം 20 മോഡല്‍ ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. 2.8 കോടി മുതല്‍ 6.30 കോടി വരെ വിലവരുന്ന മോഡല്‍ ലൈനപ്പ് ഇന്ത്യയില്‍ ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയില്‍, 30 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള ബിസിനസ്സുകാരാണ് തങ്ങളുടെ കാറുകളിലേക്ക് ഏറ്റവും ആകര്‍ഷിക്കപ്പെടുന്നതെന്ന് വിങ്ക്ള്‍മന്‍ വെളിപ്പെടുത്തുന്നു. യൂറോപ്യന്‍ ഉപഭോക്താക്കളെ അപേക്ഷിച്ച് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ചെറുപ്പക്കാരാണ് എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

LIVE NEWS - ONLINE

  • 1
    9 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    11 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    17 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    17 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    18 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍