Tuesday, September 25th, 2018

ലക്ഷങ്ങളുടെ രത്‌നങ്ങള്‍ തട്ടി; ജ്യോത്സ്യനെതിരെ കേസ്

കണ്ണൂര്‍: വീടിന്റെ ദോഷം മാറ്റാന്‍ പരമ്പരാഗതമായി സിദ്ധിച്ച രത്‌നക്കല്ലുകള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിക്കണമെന്ന് പറഞ്ഞ് കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയില്‍ ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. കണ്ണപുരം ഇടക്കേപ്പുറത്തെ രാംനിവാസില്‍ പോളജയരാജന്റെ പരാതിയിലാണ് ജ്യോതിര്‍ഭൂഷണം സുഭാഷ് ചെറുകുന്നിനെതിരെ കേസെടുത്തത്. മരുമകന്റെ അകാല മരണവുമായി ബന്ധപ്പെട്ട് വീടിന്റെ ദോഷങ്ങള്‍ മാറ്റാന്‍ സ്വര്‍ണപ്രശ്‌നം വെപ്പിക്കലും പ്രശ്‌നത്തില്‍ തെളിഞ്ഞതുപോലെ വീട്ടില്‍ സൂക്ഷിച്ച പരമ്പരാഗതമായി സിദ്ധിച്ച ചെറുതും വലുതുമായ രണ്ട് രത്‌നങ്ങള്‍ കണ്ണപുരത്തെ തൃക്കോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നടക്കല്‍ സമര്‍പ്പിക്കണമെന്ന് ജ്യോത്സ്യന്‍ സുഭാഷ് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. അതുപ്രകാരം … Continue reading "ലക്ഷങ്ങളുടെ രത്‌നങ്ങള്‍ തട്ടി; ജ്യോത്സ്യനെതിരെ കേസ്"

Published On:Jul 14, 2017 | 2:21 pm

കണ്ണൂര്‍: വീടിന്റെ ദോഷം മാറ്റാന്‍ പരമ്പരാഗതമായി സിദ്ധിച്ച രത്‌നക്കല്ലുകള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിക്കണമെന്ന് പറഞ്ഞ് കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയില്‍ ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. കണ്ണപുരം ഇടക്കേപ്പുറത്തെ രാംനിവാസില്‍ പോളജയരാജന്റെ പരാതിയിലാണ് ജ്യോതിര്‍ഭൂഷണം സുഭാഷ് ചെറുകുന്നിനെതിരെ കേസെടുത്തത്.
മരുമകന്റെ അകാല മരണവുമായി ബന്ധപ്പെട്ട് വീടിന്റെ ദോഷങ്ങള്‍ മാറ്റാന്‍ സ്വര്‍ണപ്രശ്‌നം വെപ്പിക്കലും പ്രശ്‌നത്തില്‍ തെളിഞ്ഞതുപോലെ വീട്ടില്‍ സൂക്ഷിച്ച പരമ്പരാഗതമായി സിദ്ധിച്ച ചെറുതും വലുതുമായ രണ്ട് രത്‌നങ്ങള്‍ കണ്ണപുരത്തെ തൃക്കോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നടക്കല്‍ സമര്‍പ്പിക്കണമെന്ന് ജ്യോത്സ്യന്‍ സുഭാഷ് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. അതുപ്രകാരം ക്ഷേത്രത്തില്‍ രത്‌നങ്ങള്‍ സമര്‍പ്പിക്കാന്‍ പോയപ്പോള്‍ സുഭാഷ് ചെറുകുന്ന് അവിടെയെത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.
രത്‌നങ്ങള്‍ സമര്‍പ്പിച്ചതിന് ശേഷം ദോഷങ്ങള്‍ക്ക് നിവാരണമുണ്ടായില്ലെന്നും തുടര്‍ന്ന് രഹസ്യമായി അന്വേഷിച്ചപ്പോള്‍ ക്ഷേത്രനടക്കല്‍ സമര്‍പ്പിച്ച 50ലക്ഷം രൂപ വിലമതിക്കുന്ന രത്‌നങ്ങള്‍ സുഭാഷ്‌ചെറുകുന്ന് കൈക്കലാക്കിയെന്ന് ബോധ്യമായെന്നും ഇതില്‍ ചെറിയ രത്‌നം ചക്കരക്കല്ലിലെ ഒരാള്‍ക്ക് 20ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയെന്ന് മനസിലാക്കിയതായും ഡി വൈ എസ് പിക്ക് ജയരാജന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് സുഭാഷ് ചെറുകുന്നിനെതിരെ പോലീസ് കേസെടുത്തു.

LIVE NEWS - ONLINE

  • 1
    5 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    7 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    8 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    11 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    11 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    13 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    13 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    14 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    14 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു